HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ഓഫിസ് സംശയമുനയില്‍: കെ.പി.എ മജീദ്
backup
July 07 2020 | 02:07 AM
കോഴിക്കോട്: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് ഐ.ടി വകുപ്പ് സെക്രട്ടറിയുമായും ഭരണപക്ഷത്തെ ഉന്നതരുമായുമുള്ള ബന്ധം മറനീക്കി പുറത്തുവന്നിട്ടും വസ്തുതകള്‍ മറച്ചുവയ്ക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ഒഴിഞ്ഞു മാറിയതുകൊണ്ടു കാര്യമില്ല.
നേരത്തെ കേസുകളില്‍ അകപ്പെട്ട ഈ യുവതിക്ക് കരാര്‍ കാലാവധി കഴിഞ്ഞിട്ടും ഐ.ടി വകുപ്പില്‍ തുടരാന്‍ അനുമതി നല്കിയതും പരാതികളില്‍ കേസെടുക്കാത്ത പൊലിസ് നടപടിയും പരിശോധിക്കണം.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഇതാദ്യമായല്ല ആരോപണം ഉയരുന്നത്. താനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ മറ്റു പലരുടെയും മേല്‍ കുറ്റംചാരി രക്ഷപ്പെടാനാണ് ഇതിനു മുമ്പെല്ലാം മുഖ്യമന്ത്രി ശ്രമിച്ചിരുന്നത്. ഇക്കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. നിരന്തരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."