ബി.ജെ.പിക്കും ഇടതുപക്ഷത്തിനും ഒരേ സ്വരം: രമേശ് ചെന്നിത്തല
കുറ്റ്യാടി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇപ്പോള്‍ ഒരേ സ്വരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടകര ലോക്‌സഭാ മണ്ഡലം യു.ഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ നാദാപുരം മണ്ഡല പര്യടനം അടുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ കേരളത്തിലെ സി.പി.എം കടുത്ത പരിഭ്രാന്തിയിലാണ്. അമേത്തിയില്‍ നിന്ന് ഒളിച്ചോടുന്നുവെന്നാണ് ഇതുസംബന്ധിച്ച് സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ പറയുന്നത്. ഈ പരസ്പര ചേര്‍ച്ചയും സാദൃശ്യവും സഹകരണവും ഇപ്പോള്‍ തുടങ്ങിയതല്ല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബി.ജെപിക്ക് സംഭാവന ചെയ്തത് സി.പി.എം ആണ്. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്വീകരണമൊരുക്കി. കണ്ണന്താനം ആദ്യം സന്ദര്‍ശിച്ചതും സി.പി.എം ഓഫിസാണ്. ബംഗാളിലെ സി.പി.എം ഓഫിസുകള്‍ ബി.ജെ.പി ഓഫിസുകളായി മാറുന്നത് നാം കണ്ടു. ഈ നിലയില്‍ എല്ലാ നിലയ്ക്കും ചിന്തയും പ്രവര്‍ത്തന ശൈലിയും ബി.ജെ.പിയുടേത് പിന്തുടരുന്നവരാണ് സി.പി.എമ്മുകാര്‍. അമേത്തിയില്‍ രാഹുല്‍ഗാന്ധി തന്നെ ജയിക്കും.
സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. അഡ്വ. പ്രവീണ്‍കുമാര്‍, ഐ. മൂസ, പി. ശാദുലി, അഹമ്മദ് പുന്നക്കല്‍, കെ.പി രാജന്‍, വി.എം ചന്ദ്രന്‍, യൂസഫ് പള്ളിയത്ത്, മോഹനന്‍ പാറക്കടവ്, കെ.ടി ജയിംസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."