നാദാപുരത്ത് പ്രചാരണം ചൂടുപിടിക്കുന്നു
നാദാപുരം: സ്ഥാനാര്‍ഥി പര്യടനവും ബൂത്ത് കമ്മിറ്റികളും പൂര്‍ത്തിയാക്കി ഇരുമുന്നണികളും പ്രചാരണം സജീവമാക്കി. വൈകിയെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് ഒന്നാം വട്ട പ്രചാരണം കോളജുകളും, സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തീകരിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജ മൂന്നാം വട്ട പ്രചാരണം ഞായറാഴ്ച നടക്കും. വൈകിട്ട് നാലുമണിക്ക് എടച്ചേരി നോര്‍ത്തില്‍ നിന്ന് ആരംഭിച്ച് മരുതോങ്കര ബല്മൗണ്ടില് അവസാനിക്കുന്ന തരത്തില്‍ പതിനെട്ടു കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.
യു.ഡി.എഫ് നാദാപുരം മണ്ഡലത്തിലെ പരസ്യ പ്രചാരണത്തിന് ഇന്നലെ അടുക്കത്ത് നിന്ന് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, സി.വി കുഞ്ഞികൃഷ്ണന്, എന്‍.കെ മൂസ, അഡ്വ. എ. സജീവ്, ആവോലം രാധാകൃഷ്ണന്, കെ.എം രഘുനാഥ്, വി.വി മുഹമ്മദലി, ഫായിസ് ചെക്യാട്, മോഹനന് പാറക്കടവ്, മണ്ടോടി ബഷീര്‍, എം.പി ജാഫര്‍, റഷീദ് വെങ്ങളം സംസാരിച്ചു. ഇരുമുന്നണികളുടെയും ഒന്നാം വട്ട വീട് കയറിയുള്ള പ്രചാരണവും ലഘുലേഖ വിതരണവും പൂര്‍ത്തിയായിട്ടുണ്ട്.
ചൂടിനെ അതിജീവിക്കാന്‍ പരിപാടികള്‍ പതിവിനു വിപരീതമായി വൈകുന്നേരങ്ങളിലാണ് ആരംഭിക്കുന്നത്. വിഷുവിനു മുന്‍പായി പ്രധാന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് രണ്ടു ദിവസമെങ്കിലും വിശ്രമം എടുക്കാനാണ് മുന്നണികളുടെ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."