മൂല്യങ്ങളുടെ വീണ്ടെടുപ്പിന് തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുക: എം.സി വടകര
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് മതേതര ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്‌നമാണെന്നും നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുക്കാനുതകുന്ന നവഭാരത നിര്‍മിതി സാധ്യമാക്കാന്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം.സി വടകര അഭിപ്രായപ്പെട്ടു. ഓര്‍ക്കാട്ടേരി ലീഗ് ഹൗസില്‍ ചേര്‍ന്ന ജി.സി.സി കെ.എം.സി.സി വടകര പാര്‍ലമെന്റ് സമ്പൂര്‍ണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ദുര്‍ഭരണം തൂത്തെറിയാന്‍ പ്രവാസി മലയാളികള്‍ ശുഷ്‌കാന്തി കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷനായി. നവഭാരത വീണ്ടെടുപ്പിനായ് കെ.എം.സി.സി കലാസഞ്ചാരം 2019 എന്ന ശീര്‍ഷകത്തില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപരേഖ നല്‍കി. സി.വി.എം വാണിമേല്‍ മുഖ്യപ്രഭാഷണം നടത്തി. ഒ.കെ ഇബ്രാഹിം, എന്‍.കെ ഇബ്രാഹിം, ഏരത്ത് അബൂബക്കര്‍ ഹാജി, ഹസന്‍ ചാലില്‍, ഇസ്മാഈല്‍ എളമഠം, ടി. ഹാഷിം വടകര, സിറാജ് ജാതിയേരി സംസാരിച്ചു. മഹറൂഫ് വെള്ളികുളങ്ങര, ഇസ്മാഈല്‍ എടച്ചേരി, കുഞ്ഞമ്മദ് വാണിമേല്‍, ഹുസൈന്‍ പുതുപ്പണം, സജീര്‍ കൊളായി, എം.പി അശ്‌റഫ്, ഇ.കെ സാദിഖ് ചെറുമോത്ത്, ബഷീര്‍ കല്ലാച്ചി, നാസര്‍ കണ്ണൂക്കര, കുഞ്ഞമ്മദ് എടച്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."