യു.എസ് പടക്കപ്പല്‍ ആക്രമിച്ച് മുക്കുമെന്ന് ഉ.കൊറിയ; യു.എസ്.എസ് കാള്‍ വിന്‍സണ്‍ കൊറിയന്‍ കടലിലേക്ക്
പ്യോങ്്‌യാങ്: തങ്ങളെ ലക്ഷ്യമിടുന്ന യു.എസിന്റെ പടക്കപ്പല്‍ യു.എസ്.എസ് കാള്‍ വിന്‍സണ്‍ ആക്രമിച്ച് മുക്കുമെന്ന് ഉത്തര കൊറിയ. പടിഞ്ഞാറന്‍ പസഫിക്കിലുള്ള യു.എസ്.എസ് കാള്‍ വിന്‍സണ്‍ ഇപ്പോള്‍ ജപ്പാന്‍ നാവിക സേനയുമായി ചേര്‍ന്ന് സൈനിക അഭ്യാസത്തിലാണ്.
ഈ അഭ്യാസം കഴിഞ്ഞ ശേഷം കാള്‍ വിന്‍സണ്‍ കൊറിയന്‍ തീരത്തേക്ക് തിരിക്കുമെന്നാണ് വിവരം. അടുത്ത ആഴ്ചയോടെ കപ്പല്‍ തീരത്തെത്തും. ഈ സാഹചര്യത്തിലാണ് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയന്‍ ഭരണപക്ഷത്തിന്റെ പത്രമായ റോഡോങ് സിന്‍മും ആണ് ഇക്കാര്യം അറിയിച്ചത്.
യു.എസ് പടക്കപ്പല്‍ ഏതാനും ദിവസങ്ങള്‍ക്കകം കൊറിയന്‍ തീരത്ത് എത്തുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സും അറിയിച്ചു. അമേരിക്കയുടെ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള വിമാനവാഹിനി കപ്പല്‍ മുക്കാന്‍ തങ്ങളുടെ റവല്യൂഷനറി ഫോഴ്‌സിന് കഴിയുമെന്നാണ് പത്രം അവകാശപ്പെടുന്നത്.
ഉത്തര കൊറിയ അവരുടെ സൈന്യത്തിന്റെ 85ാം വാര്‍ഷികം നാളെ ആചരിക്കാന്‍ ഇരിക്കെയാണ് പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."