മതേതര മുന്നേറ്റത്തിന് കരുത്തുപകരാന്‍ പ്രവാസികള്‍ സജ്ജമാവുക: പാറക്കല്‍ അബ്ദുല്ല
വടകര: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണി മുഴക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസത്തെ പരാജയപ്പെടുത്താന്‍ പ്രവാസികള്‍ സജീവമായി രംഗത്തുവരണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി വടകരയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ വിജയം ഉറപ്പു വരുത്താന്‍ പ്രവാസികള്‍ ശക്തമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടയാളം എന്ന പേരില്‍ ദശദിന ബോധന യാത്രയും കടത്തനാടന്‍ കവല എന്ന പേരില്‍ തെരുവ് സംവാദവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യക്ഷനായി. എസ്.വി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. റഷീദ് വെങ്ങളം, സി.പി.എ അസീസ്, കാരാളത്ത് പോക്കര് ഹാജി, അഷ്റഫ് കോട്ടക്കല്‍, കല്ലേരി മൂസ ഹാജി, കാട്ടില്‍ അമ്മത് ഹാജി, ഹുസൈന് കമ്മന, കുഞ്ഞാലിഹാജി, എം.കെ യൂസുഫ് ഹാജി, പി.വി അബ്ദുല്‍ ഖാദര്‍, അഹമ്മദ് കുറ്റിക്കാട്ടൂര്‍, പി.കെ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."