വരദരാജ പൈ രക്തസാക്ഷിദിനം ജുലൈ 12ന്
കാസര്‍കോട്: മോട്ടാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടി മരണംവരിച്ച വരദരാജപൈയുടെ 50-ാം രക്തസാക്ഷിദിനം 12ന് ആചരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാഘവന് ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ സി.കെ.പി പത്മനാഭന്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്, ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണന്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് പി. അപ്പുക്കുട്ടന്, സി.പി.എം ജില്ലാകമ്മിറ്റിയംഗം എം. സുമതി, സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റിയംഗം യു. തമ്പാന് നായര്‍ സംബന്ധിക്കും.
ചടങ്ങില്‍ വച്ച് വരദരാജപൈയുടെ സഹപ്രവര്‍ത്തകരായ അഡ്വ. പി.കെ മുഹമ്മദ്, ബി. ശങ്കരപ്പ നായക്ക്, സിനന്‍ എന്നിവരെ ആദരിക്കും. ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജുലൈ 10, 11, 12 തിയതികളില്‍ 50വീതം തൊഴിലാളികള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യും. മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവുമായ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി ദിനേശ്കുമാര്‍ മുഖ്യാതിഥിയാവും. വാര്‍ത്താസമ്മേളനത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. ഭാസ്കരന്, ജില്ലാകമ്മിറ്റിയംഗം കെ. രവീന്ദ്രന്, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എ. നാരായണന്, സി.പി.എം ഏരിയ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, മോട്ടോര്‍ തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."