HOME
DETAILS
MAL
മുത്വലാഖ് നിയമം: വനിതാ ലീഗിന്റെ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസ്
backup
July 07 2020 | 02:07 AM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുത്വലാഖ് നിയമം ഭരണഘടനാവിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കപ്പെടേണ്ടതാണെന്നും ആവശ്യപ്പെട്ട് വനിതാലീഗ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. വനിതാലീഗ് നേതാവ് നൂര്‍ബിന റഷീദ് ഫയല്‍ ചെയ്ത ഹരജിയില്‍ സമാന ഹരജികളോടൊപ്പം വാദം കേള്‍ക്കും. മുത്വലാഖിലൂടെയുള്ള വിവാഹമോചനം അസാധുവാക്കിയ സുപ്രിംകോടതിവിധിക്ക് ശേഷം ഭര്‍ത്താവ് മുത്വലാഖ് ചൊല്ലിയാലും വിവാഹമോചനം നിലവില്‍ വരുന്നില്ല.
വിവാഹബന്ധം നിലനില്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനെതിരേ ക്രിമിനല്‍ കേസ് എടുക്കുന്നതും ജയിലിലടക്കുന്നതും കുടുംബബന്ധത്തെ കൂടുതല്‍ ശിഥിലമാക്കുമെന്നും വീണ്ടും യോജിക്കാനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുമെന്നും അഡ്വ. സുല്‍ഫിക്കര്‍ അലി മുഖേന ഫയല്‍ ചെയ്ത ഹരജിയില്‍ ബോധിപ്പിച്ചു. സാധുവല്ലാത്ത വിവാഹമോചന നടപടിക്രമത്തെ ഒരു മതവിഭാഗത്തിന് മാത്രമായി ക്രിമിനല്‍ കുറ്റമാക്കുന്നത് വിവേചനപരമാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."