ജനങ്ങളെ ഒന്നായി കാണുന്ന പ്രധാനമന്ത്രിക്കായി രാജ്യം കാത്തിരിക്കുന്നു: രമേശ് ചെന്നിത്തല
കട്ടാങ്ങല്‍: എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി കാണാനും ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു കൊണ്ടുവരാനും കഴിയുന്ന പുതിയ പ്രധാനമന്ത്രിക്കായി ഇന്ത്യന്‍ ജനത കാതോര്ത്തിരിക്കയാണെന്നും അതിന് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും മാത്രമെ കഴിയൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കെട്ടാങ്ങലില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.പി ഹംസ അധ്യക്ഷനായി. യു.സി രാമന് എക്സ്, അഡ്വ. പി.എം നിയാസ്, എന്‍.കെ അബ്ദുറഹിമാന്, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എ ഖാദര്‍, യു.ഡി.എഫ്. മണ്ഡലം ചെയര്മാന് ഖാലിദ് കിളിമുണ്ട, കണ്‍വീനര്‍ സി. മാധവദാസ്, ഇ.എം ജയപ്രകാശ്, എടക്കുനി അബ്ദുറഹിമാന്, എ.ടി ബഷീര്‍, പി.സി കരീം, ടി.കെ സുധാകരന്, എന്‍.എം ഹുസൈന്, ടി.ടി മൊയ്തീന്‍കോയ, എന്‍.പി ഹമീദ്, ഒ. അശോകന്, ഷരീഫ് മലയമ്മ, സുന്ദരന്‍ സുജാലം, പി.ടി.എ റഹ്മാന്, പി.കെ ഹക്കീം, പി. സിറാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."