HOME
DETAILS
MAL
ഗതാഗത പരിഷ്കരണം തുടങ്ങി
backup
April 23 2017 | 20:04 PM
പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്റെ ഭഗമായി എരിപുരം കവലയില്‍ ഗതാഗത പരിഷ്കരണം തുടങ്ങി. നാല് പ്രധാന റോഡുകള്‍ സംഗമിക്കുന്ന എരിപുരത്ത് ട്രാഫിക് സര്‍ക്കിള്‍ നിര്‍മാണം നടത്താതെ മണല്‍ ചാക്കുകള്‍ വച്ചാണ് ഇപ്പോള്‍ പരിഷ്കാരം നടപ്പിലാക്കിയിട്ടുള്ളത്.
സര്‍ക്കിള്‍ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുത്തെങ്കിലും ചില സ്വകാര്യ ഇടപെടല്‍ കാരണം പദ്ധതി ഇല്ലാതാക്കാന്‍ ശ്രമം നടന്നിരുന്നു. ശക്തമായ ഇടപെടല്‍ കാരണമാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ താല്‍ക്കാലിക ട്രാഫിക് സര്‍ക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇത് നിലവില്‍ വന്നത് മുതല്‍ അപകടങ്ങള്‍ വളരെ കുറവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരീക്ഷണ അടിസ്ഥാനത്തിലുള്ള പരിഷ്കാരം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."