മോദിസേന: യോഗി ആദിത്യനാഥിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ സേനയെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കമ്മീഷന് മുന്നറിയിപ്പ് നല്കി. ഇത്തരം പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമ്മീഷന് മുന്നറിയിപ്പ് നല്കി. വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
സംഭവത്തില്‍ വിശദീകരണം നല്കാന് നേരത്തെ യോഗിയോട് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി.
ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴായിരുന്നു യോഗി വിവാദപരാമര്‍ശം നടത്തിയത്. 'കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണ് ചെയ്തതെന്നും അവര്‍ മസൂദ് അസ്ഹറിനെപ്പോലെയുള്ള ഭീകരരുടെ പേരിനൊപ്പം ജി എന്ന് ചേര്‍ത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും പറഞ്ഞ യോഗി എന്നാല്‍, മോദിജിയുടെ സേന ഭീകരര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബും വര്‍ഷിച്ചു'. എന്നും പറഞ്ഞു. ഈ വാക്കുകള്‍ക്കെതിരേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."