വയനാട്ടില്‍ മത്സരിക്കാന്‍ നാല് 'ഗാന്ധി'മാര്‍
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നാല് ഗാന്ധിമാര്‍. ഒപ്പം രാഹുല്‍ ഗാന്ധിക്ക് അപരന്മാരായി രണ്ട് പേരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയെ കൂടാതെ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയിട്ടുള്ളത് മൂന്ന് ഗാന്ധിമാരാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി കോട്ടയം മുട്ടപ്പള്ളി എലയാനിത്തോട്ടത്തില്‍ രാഹുല്‍ ഗാന്ധി കെ.ഇയും, അഖില ഇന്ത്യ മക്കള്‍ കഴകം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കൊണ്ട് കോയമ്പത്തൂര്‍ നമ്പര്‍ 7 പി.എന്‍ സ്ട്രീറ്റിലെ രാഘുല്‍ ഗാന്ധി കെയുമാണ് രാഹുല്‍ ഗാന്ധിയുടെ അപരന്മാര്. കൂടാതെ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച തൃശ്ശൂര്‍ മുല്ലശ്ശേരി തണവീഥി കുരിയക്കോട്ടില്‍ കെ.എം ശിവപ്രസാദ് ഗാന്ധിയാണ് ഗാന്ധി കൂട്ടത്തിലെ മറ്റൊരു സ്ഥാനാര്‍ഥി. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ എട്ട് കഴിഞ്ഞാലെ എത്ര ഗാന്ധിമാര്‍ ഗോദയിലുണ്ടാവുമെന്ന് അറിയുകയുള്ളു. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച്ച 23 പത്രികകളാണ് വയനാട്ടില്‍ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."