HOME
DETAILS
MAL
കനത്ത ആശങ്കയില്‍ ഇടുക്കി
backup
July 07 2020 | 02:07 AM
തൊടുപുഴ: അതിര്‍ത്തി ജില്ലയായ തേനിയില്‍ ഇന്നലെ മാത്രം 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കി ജില്ല കനത്ത ആശങ്കയിലായി. തേനി ജില്ലയില്‍ നിന്ന് ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാന്‍ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന ഇളവ് നിലവില്‍ വന്നതോടെയാണ് അതിര്‍ത്തിയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടത്.
തമിഴ്‌നാട്ടിലെ വിവിധ ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് 600 ലധികം പേരാണ് ഇന്നലെ അതിര്‍ത്തി കടന്ന് എത്തിയത്. ഇവരില്‍ പലരും രോഗവാഹകരാണെന്ന് സംശയമുണ്ടെങ്കിലും ഇത്തരക്കാരെ തടയാനും ക്വാറന്റൈനില്‍ അയക്കാനും നിലവിലുള്ള സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല.
മുന്‍പ് നിലനിന്നിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഏലത്തോട്ടം ഉടമകള്‍ക്കായി മാറ്റിയതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള തള്ളിക്കയറ്റത്തിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍ രേഖയില്‍ പറഞ്ഞിട്ടുള്ള സ്ഥലത്തേക്കാണോ പോകുന്നതെന്നറിയാനോ ഇവര്‍ പോകും വഴി ഉണ്ടാകുന്ന സമ്പര്‍ക്കത്തിന്റെ വിവരം അറിയാനോ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."