13കാരിയെ പീഡിപ്പിച്ച സംഭവം അഞ്ചാം പ്രതിക്കായി പൊലിസ് അന്വേഷണം ശക്തമാക്കി
കാഞ്ഞങ്ങാട്: മാതാവിന്റെ ഒത്താശയോടെ 13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ അഞ്ചാമത്തെ പ്രതി 80 വയസുകാരനായ എറമുള്ളാന് വേണ്ടി പൊലിസ് തിരച്ചില്‍ ശക്തമാക്കി. മാതാവടക്കം നാലുപേരെ ഇതിനകം പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അനന്തംപള്ള സ്വദേശി അഷ്റഫ്, ഞാണിക്കടവിലെ ഹസൈനാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ ബാബു എന്നിവരാണ് മറ്റ് മൂന്നു പേര്. ഇവരെ ശനിയാഴ്ചയും ഞാറാഴ്ചയുമായി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവ് പതിവായി യാത്രയ്ക്ക് വിളിക്കാറുള്ള ഓട്ടോറിക്ഷ ഡ്രൈവറാണ് ബാബു. പെണ്‍കുട്ടിയെയും കൂട്ടി മാതാവ് ബാബുവിന്റെ ഓട്ടോറിക്ഷയില്‍ പോകുകയും കുട്ടിയെ റിക്ഷയില്‍ തനിച്ചാക്കി പുറത്തു പോയി ബാബുവിന്ന് പീഡിപ്പിക്കാനുള്ള അവസരം ഒരുക്കി കൊടുത്തുവെന്നുമാണ് കേസ്. അതെ സമയം മറ്റ് മൂന്നു പേര് മാതാവും പെണ്‍കുട്ടിയും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെത്തി മാതാവിന്റെ ഒത്താശയോടെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ പിടികിട്ടാനുള്ള എറമുള്ളാന് കരാര്‍ പണിക്കാരനാണ്. മാതാവിന്ന് അയാളുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ അസ്വസ്ഥതകണ്ട് അധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം കൊടുക്കുകയും സംഭവം പോലിസിലെത്തുകയുമായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍കൊള്ളുന്ന പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."