നിലവിളിയില്‍ ഞെട്ടിയുണര്‍ന്ന പുലര്‍കാലം
ഉപ്പള: നയാബസാര്‍ ഹെല്‍ത്ത് സെന്ററിന് സമീപത്ത് താമസിക്കുന്നവരുടെ ഇന്നലത്തെ പുലര്‍കാലം ഉണര്‍ന്നത് നിലവിളിയില്‍ മുങ്ങി. പാലക്കാട് നിന്ന് തലപ്പാടിയിലേക്കുള്ള യാത്രക്കിടെ പുലര്‍ച്ചെ അഞ്ചരയോടെ അപകടത്തില്‍പ്പെട്ട ജീപ്പിലെ യാത്രക്കാരുടെ കൂട്ടനിലവിളിയാണ് പരിസരവാസികളെയും റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയും കാതുകളില്‍ പതിച്ചത്. അപകടത്തില്‍പ്പെട്ട് മൃതപ്രായമായവരുടെയും കുട്ടികളുടെയും നിലവിളി കേട്ടെത്തിയവരുടെ പരിഭ്രാന്തി കൂടിയായതോടെ ഉപ്പള ടൗണിന്റെ ഇന്നലത്തെ പുലര്‍ച്ച ഭീതിജനകമായി.
തലപ്പാടിയിലെ കുട്ടികളടക്കമുള്ള 18 അംഗസംഘം പാലക്കാടുള്ള ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് ഉപ്പളയില്‍ ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ ലോറിയിടിക്കുന്നത്. പൂര്‍ണമായും തകര്‍ന്ന വാഹനം വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ജീപ്പിന്റെ മുന്‍ഭാഗത്ത് ഇരുന്നവരാണ് മരിച്ചവരില്‍ ഏറെയും.
വിവരമറിഞ്ഞെത്തിയ പൊലിസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം അധ്വാനിച്ചാണ് അകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അഞ്ചുപേരുടെ ജീവന്‍ അപ്പോഴെക്കും നഷ്ടപ്പെട്ടിരുന്നു. ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് നിലവിളി കേട്ട് ഓടിയെത്തിയവര്‍ക്ക് മനസിലായിരുന്നില്ല. തലപ്പാടിയില്‍നിന്ന് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെത്തിയാണ് മരണപ്പെട്ടവരെയും പരുക്കേറ്റവരെയും തിരിച്ചറിഞ്ഞത്.
അപകടം നടന്ന ഉപ്പള നയാബസാറില്‍നിന്ന് ജീപ്പില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് വീടായ തലപ്പാടിയിലെത്താന്‍ ചെറിയ സമയം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളു. എന്നാല്‍ അതിനു മുന്‍പെ അപകടം ജീപ്പിലെ യാത്രക്കാരെ തേടിയെത്തി. അപകടത്തില്‍പ്പെട്ടവരെ ആദ്യമെത്തിച്ച മംഗല്‍പ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം പരിസരം നിമിഷനേരം കൊണ്ട് ജനസാഗരമായി. കുട്ടികളടക്കമുള്ള പരുക്കേറ്റവരെ നാട്ടുകാരാണ് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീടാണ് ബന്ധുക്കളെത്തി പരുക്കേറ്റവരുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത്.
അപകടത്തില്‍ പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാലക്കാട് നിന്ന് ഞായറാഴ്ച്ച വൈകിട്ട് യാത്ര പുറപ്പെട്ട കുടുംബമാണ് ഇന്നലെ രാവിലെ ഉപ്പളയില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവറെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."