HOME
DETAILS
MAL
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ
backup
July 10 2018 | 07:07 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് സെന്ററില്‍ അണുബാധ. കഴിഞ്ഞയാഴ്ചയാണ് അണുബാധ കണ്ടെത്തിയത്. ഇതു രണ്ടാം തവണയാണ് അണുബാധ സ്ഥിരീകരിക്കുന്നത്.
ഡയാലിസിസിനു വിധേയരായ ആറു രോഗികളിലാണ് അണുബാധ കണ്ടെത്തിയത്. ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധയാണ് സെന്ററിലെ അഞ്ചു മെഷിനുകളില്‍ സ്ഥിരീകരിച്ചത്. പരിഹാര നടപടികള്‍ സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."