HOME
DETAILS
MAL
തലസ്ഥാനത്ത് ഒന്നരക്കോടിയുടെ ലഹരിമരുന്നു വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
backup
July 07 2020 | 02:07 AM
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരിമരുന്നു വേട്ട. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പിടിച്ചെടുത്തത് നൂറുകിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും.
പിടികൂടിയ ഹാഷിഷ് ഓയിലിന് ഒരു കോടി രൂപയും കഞ്ചാവിന് 50 ലക്ഷം രൂപയും വരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോത്തന്‍കോടുവച്ചു നടന്ന പരിശോധനയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പെരുമ്പാവൂര്‍ പെരുമാനി സ്വദേശി എല്‍ദോ എബ്രഹാം (28), കൊല്ലം കുണ്ടറ സ്വദേശി സെബിന്‍ (29) എന്നിവരാണ് പിടിയിലായത്. നാഷനല്‍ പെര്‍മിറ്റ് ലോറിയിലാണ് മയക്കുമരുന്നു കണ്ടെത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് ലോറി എത്തിയത്.
എറണാകുളം പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് മയക്കുമരുന്ന് കടത്തിനു പിന്നിലെന്നാണ് സൂചന. ഇതിനായി പണം മുടക്കുന്നത് പെരുമ്പാവൂര്‍ സ്വദേശിയായ ജോളി എന്നയാളാണെന്നാണ് വിവരം. ഇയാള്‍ ക്രഷര്‍ യൂനിറ്റ് ഉടമയാണ്.
കഞ്ചാവ് കണ്ടെത്തിയത് ഡ്രൈവേഴ്‌സ് കാബിന്റെ മുകളില്‍ ടാര്‍പായയ്ക്ക് അകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഡ്രൈവേഴ്‌സ് കാബിനിലെ രഹസ്യ അറയിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴസ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
സ്റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ മുകേഷ് കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍, ഓഫിസര്‍മാരായ ഹരികുമാര്‍, ജെസ്സിം, സുബിന്‍, ഷംനാദ്, രാജേഷ്, ജിതഷ്, ശ്രീലാല്‍, രതീഷ് മോഹന്‍ എന്നിവരാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."