പത്മശാലിയ ജില്ലാ സമ്മേളനം സമാപിച്ചു
കണ്ണൂര്‍: ഗോപി കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സണ്ണി ജോസഫ് എം.എല്‍.എ. കേരള പത്മശാലിയ സംഘം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായമായ അവകാശങ്ങള്‍ക്കൊപ്പം നില്ക്കും. അതിനായി ആദ്യം കിട്ടുന്ന അവസരം ഉപയോഗിക്കുമെന്നും എം.എല്‍.എ പറഞ്ഞു. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
കേരള പത്മശാലിയ സംഘം ജില്ലാ പ്രസിഡന്റ് സി പ്രഭാകരന് അധ്യക്ഷനായി. കെ.പി.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി കരുണാകരന് വിശിഷ്ടാതിഥിയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് സ്കോളര്‍ഷിപ്പുകളും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വൈകുന്നേരം മൂന്നു മണിക്ക് സെന്റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്ത് നിന്നു സ്റ്റേഡിയം കോര്‍ണറിലേക്ക് പ്രവര്‍ത്തകര്‍ ശക്തിപ്രകടനം നടത്തി. രാവിലെ പത്തിന് നടന്ന വനിതാസമ്മേളനം കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 'നിയമവും സ്ത്രീ സുരക്ഷയും' എന്ന വിഷയത്തില്‍ കണ്ണൂര്‍ എസ്.ഐ സി മല്ലിക പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."