പ്ലസ്വണ് അധിക ബാച്ച്, ചമ്രവട്ടം പാത: മന്ത്രി ഓഫിസിലേക്ക് 15ന് സമരയാത്ര നടത്തും
എടപ്പാള്‍: തവനൂര്‍ മണ്ഡലത്തിലെ പ്ലസ്വണ് പ്രവേശനത്തിന് പരിഹാരമായി മണ്ഡലത്തിലെ എട്ട് സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധിക ബാച്ച് അനുവദിക്കുന്നതിലും ചമ്രവട്ടം പാതയുടെയും നീലിയാട് പാതയുടെയും ദുരിതാവസ്ഥക്ക് പരിഹാരം കാണുന്നതിലും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ അനാസ്ഥക്കെതിരെ മന്ത്രിയുടെ ക്യാംപ് ഓഫിസിലേക്ക് സമരയാത്ര നടത്താന്‍ തവനൂര്‍ മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.
15 നാലിന് തൃപ്രങ്ങോട് നിന്നും സമരയാത്ര പുറപ്പെടും. ഏഴ് പഞ്ചായത്തിലെയും ജനപ്രതിനിധികളും ഘടകകക്ഷി നേതാക്കളും യാത്രയെ അഭിവാദ്യം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അഡ്വ. എന്‍. ഷംസുദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന് രണ്ടത്താണി എന്നിവര്‍ സംസാരിക്കും.
യോഗത്തില്‍ പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ അധ്യക്ഷനായി. പി. കുഞ്ഞിപ്പ ഹാജി, ആര്.കെ ഹമീദ്, എന്‍.കെ റഷീദ്, സി.എം റസാഖ് ഹാജി, പത്തില്‍ അഷറഫ്, കെ.എസ് സിദ്ദീഖ്, ഹംസ മാസ്റ്റര്‍, കെ.വി ഷെരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."