HOME
DETAILS

കടമ്പാട്ടുമലയിലെ തീ പിടിത്തം: കത്തുന്ന കാട്ടില്‍ തീ അണയ്ക്കാന്‍ ഫയര്‍ ബീറ്റ് മാത്രം

  
backup
April 06 2019 | 03:04 AM

%e0%b4%95%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%80-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf

കാട്ടാക്കട: കടമ്പാട്ടു മലയില്‍ വന്‍ തീ പിടിത്തം നാലുമണിക്കൂറായി കത്തുന്ന കാട്ടില്‍ തീ അണയ്ക്കാന്‍ സംവിധാനം ഫയര്‍ ബീറ്റ് മാത്രം. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ യൂണിറ്റുകള്‍ക്ക് സ്ഥലത്തെത്താന്‍ പ്രയാസം.  രണ്ടു കിലോമീറ്ററോളം നടന്നെത്തിയ സേന അംഗങ്ങള്‍ തീ കത്തിയ പ്രദേശത്തിന് സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാനുള്ള സംവിധാനം ഒരുക്കുകയും ഉദ്യോഗസ്ഥരുടെ ശ്രമത്തില്‍ ഈ ഭാഗം സുരക്ഷിതമാകുകയും ചെയ്തു .വൈകുന്നേരം നാലുമണിയോടെയാണ് കൊറ്റമ്പള്ളി കരിങ്കല്‍ കടമ്പാട്ടു മലയുടെ മുകള്‍ ഭാഗത്തു നിന്നും തീ പടര്‍ന്നിറങ്ങിയത്. കാട്ടാക്കട അഗ്‌നിശമനസേനയിലെ ഒരു യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും വാഹനം കടന്നു പോകാന്‍ കഴിഞ്ഞില്ല.  ഫയര്‍ ബീറ്റ് ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഒരു ഭാഗത്തെ തീ പരമാവധി നിയന്ത്രണ വിധേയമായപ്പോഴേക്കും മലയുടെ മറുഭാഗമായ പുന്നാവൂര്‍ അച്ചതു കോണംഭാഗത്തും തീ പടരാന്‍ തുടങ്ങി ചെറു വാഹനം കടന്നു പോകുന്ന ഇവിടെ നെയ്യാറ്റിന്‍കരയില്‍ നിന്നും യൂനിറ്റ് എത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുകയാണ്. കടമ്പാട്ടു മലയുടെ ഭാഗത്തു മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 20ഏക്കറോളം പ്രദേശത്തു രണ്ടാള്‍ പൊക്കത്തിലെ പുല്‍ക്കാടുകള്‍ കത്തിയമര്‍ന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കുമാരദാസ്. എല്‍.എഫ് മോഹന്‍കുമാര്‍, പ്രശോഭ് അഖിലന്‍, പ്രസാദ്, കൃഷ്ണന്‍, ഹോം ഗാര്‍ഡ് ജയകുമാര്‍, വനജകുമാര്‍, ഡ്രൈവര്‍ ജയരാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്‌നിയെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 40 ഏക്കറിലധികം ഇപ്പോള്‍ കത്തിയിട്ടുണ്ട്. നാട്ടുകാരും പൊലിസും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  5 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  33 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  6 hours ago