HOME
DETAILS
MAL
ബൊപ്പണ്ണ സഖ്യത്തിന് കിരീടം
backup
April 23 2017 | 20:04 PM
മോണ്ടെ കാര്‍ലോ: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഉറുഗ്വെയുടെ പാബ്ലോ ക്യുവാസും ചേര്‍ന്ന സഖ്യത്തിന് മോണ്ടെ കാര്‍ലോ മാസ്റ്റേഴ്‌സ് പുരുഷ ഡബിള്‍സ് കിരീടം. ഫൈനലില്‍ സ്പാനിഷ് സഖ്യമായ ഫെലിഷിയാനോ ലോപസ്- മാര്‍ക്കസ് ലോപസ് സഖ്യത്തെ വീഴ്ത്തിയാണ് ഇന്തോ- ഉറുഗ്വെ സഖ്യം കിരീടം സ്വന്തമാക്കിയത്. ടൈ ബ്രേക്കര്‍ ഫലം നിര്‍ണയിച്ച മത്സരത്തില്‍ 6-3, 3-6, 10-4 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ സഖ്യം വിജയം പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."