സ്വര്‍ണക്കടത്ത്: ഐ.ടി സെക്രട്ടറിയെ സ്ഥാനത്തു നിന്ന് മാറ്റിയേക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ഐടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യംചെയ്‌തേക്കും. കസ്റ്റംസാണ് ചോദ്യം ചെയ്യുക. ആരോപണ വിധേയനായ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ മുഖ്യമന്ത്രി ഐടി സെക്രട്ടറിയുടെ വിശദീകരണം തേടും. സംഭവത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ശിവശങ്കരന്‍ ഇന്ന് തന്നെ വിശദീകരണം നല്‍കാനാണ് സാധ്യത. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാറ്റാനാണ് ആലോചന.
അതിനിടെ സ്വപ്നക്കെതിരെ കേസുള്ള കാര്യം ഇന്റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജരേഖ ചമച്ച് കുടുക്കാന്‍ ശ്രമിച്ചെന്ന കേസിനെക്കുറിച്ചാണ് അറിയിച്ചത്. വ്യാജരേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണെന്നും ഇന്റലിജന്‍സ് അറിയിച്ചു. പ്രതി ഉന്നതരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."