ഓട്ടോ തടഞ്ഞുനിര്‍ത്തി ബസ് ജീവനക്കാര്‍ യാത്രക്കാരെ ഇറക്കിവിടുന്നു
തിരുന്നാവായ: തിരുനാവായ-പുത്തനത്താണി റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ഓട്ടോ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ബലമായി ഇറക്കിവിടുന്നു. മണിക്കൂറുകളോളം ബസുകളെ കാത്തിരുന്ന് മുഷിഞ്ഞ യാത്രക്കാര്‍ സ്വന്തം നിലയില്‍ ഓട്ടോവിളിച്ച്്് യാത്ര ചെയ്യുന്നതിനിടെ ഇതേ റൂട്ടിലോടുന്ന ബസുകള്‍ ഓട്ടോക്ക്് പിറകെ പാഞ്ഞെത്തുകയും നടുറോഡില്‍ ബസുകള്‍ കുറുകെയിട്ട് ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നത് പതിവാണ്.
റോഡില്‍ സ്ത്രീകളും കുട്ടികളുമടക്കമുളള യാത്രക്കാരെ നിര്‍ബന്ധിച്ച് ഇറക്കിവിടുന്നത് നിത്യസംഭവമായി മാറുന്നു. ബസില്‍ മാത്രമേ കയറാവു എന്ന താക്കീതും ജീവനക്കാര്‍ യാത്രക്കാര്‍ക്ക് നല്‍കുന്നു. ഇത് യാത്രക്കാരും ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നു.
തിരുനാവായ-പുത്തനത്താണി റൂട്ടില്‍ നിരന്തരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം എടക്കുളം കുന്നുംപുറത്ത് സ്വകാര്യ മിനി ബസ് ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി ഇതിലെ യാത്രക്കാരെ ഇറക്കി വിട്ടത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്. ബസ് ജീവനക്കാര്‍ നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്.സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പും പൊലിസും അടിയന്തിരമായി ഇടപെട്ട് ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."