ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ചും വോട്ടുപിടിത്തം
നെടുമങ്ങാട്: സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ച് വോട്ടുപിടിത്തം. നെടുമങ്ങാട് മേഖലകളില്‍ ഇടതുപാര്‍ട്ടി പ്രവര്‍ത്തകരാണ് ക്ഷേമ പെന്‍ഷനുകളുമായി വീടുകള്‍ കയറി ഇറങ്ങുന്നത്. സര്‍ക്കാര്‍ ബാങ്കുകള്‍ വഴി നല്‍കേണ്ട പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നത് ഇടതു സര്‍ക്കാരിന്റെ നേട്ടമായി അറിയിക്കുകയും ഇലക്ഷന് പ്രചാരണവും നടത്തിയാണ് പാര്‍ട്ടിക്കാര്‍ വീടുകളില്‍ എത്തുന്നത്. ഇതിനായി ബ്രാഞ്ച് തലങ്ങളില്‍ പ്രവര്‍ത്തകരെ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള വോട്ടു പിടിത്തത്തിനെതിരേ പ്രധിഷേധം ഉയര്‍ന്നിട്ടുണ്ട്.
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഇതുവരെയും പെന്‍ഷന്‍ നല്‍കാത്തത് നീതികേട് ആണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ വഴി സഹകരണ സംഘം ജീവനക്കാര്‍ വീട്ടില്‍ കൊണ്ടുചെന്ന് നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ ലഭിക്കുന്ന ഓരോ പഞ്ചായത്തിലെയും ആയിരക്കണക്കിന് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പെന്‍ഷനുകള്‍ ഇതുവരെയും ബാങ്ക് വഴി അയയ്ക്കുവാനുള്ള നടപടി ഗവണ്‍മെന്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് തീര്‍ത്തും നിരാശാജനകമാണെന്നും ആനാട് ജയന്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ വഴി പെന്‍ഷന്‍ വിതരണം ഇടതുപക്ഷ ജീവനക്കാരെക്കൊണ്ട് നല്‍കിയിട്ട് ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയും സര്‍ക്കാരിന്റെ പി.ആര്‍.ഡിയുടെ പ്രസിദ്ധീകരണങ്ങളും നല്‍കി ഇതുവഴി നല്‍കിവോട്ടു പിടിത്തം നടത്തുകയാണെന്നും ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അടിയന്തരമായി പെന്‍ഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആനാട് ജയന്‍ ആവിശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."