HOME
DETAILS

ജനകീയ പ്രതിഷേധം ഫലംകണ്ടു; ചാരപ്പാട്ടു മലയില്‍ മണ്ണെടുപ്പിന് സ്റ്റോപ്പ് മെമ്മോ

  
backup
April 06 2019 | 04:04 AM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%ab%e0%b4%b2%e0%b4%82%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

മൂവാറ്റുപുഴ: ജനകീയ പ്രതിഷേധത്തിനൊടുവില്‍ ചാരപ്പാട്ടു മലയില്‍ മണ്ണെടുപ്പിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. ഇന്നലെ പഞ്ചായത്ത് സെക്രട്ടറിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.  ജിയോളജി ,പഞ്ചായത്ത്, റവന്യൂ, പൊലിസ് വകുപ്പുകളുടെ ഒത്താശയോടെയാണ് ചാരപ്പാട്ട് മല ഇടിച്ചു നിരത്തി മണ്ണ് മാഫിയ മണ്ണെടുപ്പ് ആരംഭിച്ചത്. ഇതിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തിയതോടെയാണ് മണ്ണെടുപ്പ് വിവാധമായത്. നൂറുകണക്കിന് ലോഡ് മണ്ണാണ് വ്യാഴാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെ ഇവിടെനിന്നും കൊണ്ടു പോയത്. രാവിലെ മണ്ണെടുപ്പ് വിവരം അറിഞ്ഞ് തടയാനെത്തിയവരെ ഭീക്ഷണിപ്പെടുത്തി മണ്ണു മാഫിയ ഓടിക്കുകയായിരുന്നു.
ബുധനാഴ്ച മണ്ണെടുപ്പ് തടയാനെത്തിയ പലരേയും സംഘം വിലക്കെടുത്തതോടെ ഇന്നലെ കാര്യമായ ചെറുത്തുനില്‍പ് ഉണ്ടായില്ല. മണ്ണെടുപ്പിനെ തുടര്‍ന്ന് ചാരപ്പാട്ട് മുതിരക്കാലായില്‍ നിജാസിന്റെ വീടിന് ഭീക്ഷണിയായി. മണ്ണെടുപ്പ് തുടര്‍ന്നാല്‍ വീട് നിലം പൊത്തുമെന്ന് അവസ്ഥയാണുള്ളത്. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിന് പരാതി നല്‍കിയെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതിയുള്ളതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് റവന്യു വകുപ്പ് സ്വീകരിച്ചത്.
എങ്കിലും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുളവൂര്‍ വില്ലേജ് ഓഫിസറോട് മൂവാറ്റുപുഴ തഹസില്‍ദാര്‍ ആവശ്യപ്പെട്ടതോടെ നിമിഷങ്ങള്‍ക്കകം യാതൊരു പ്രശ്‌നവുമിനല്ലെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചുവെന്ന് ആരോപണമുണ്ട്. ചാരപ്പാട് മലയിലെ മണ്ണെടുപ്പ് പായിപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിരീക്ഷണത്തിലെ നടത്താവു എന്നതാണ് ജിയോളജി വകുപ്പിന്റെ നിര്‍ദേശമെങ്കിലും സ്ഥലം സന്ദര്‍ശിക്കുവാനോ പരാതി കേള്‍ക്കുവാനോ സെക്രട്ടിറിയും തയാറായില്ല. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ ജിയോളജി വകുപ്പിന് പരാതി നല്‍കിയതോടെ ഇന്നലെ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  10 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  10 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago