മലയോരത്ത് കനത്ത മഴ: റോഡുകള്‍ തോടായി
നിലമ്പൂര്‍: മലയോരത്തുണ്ടായ കനത്ത മഴയില്‍ റോഡുകള്‍ തോടായി. കെ.എന്‍.ജി റോഡിലെ വെളിയംതോടും മിനര്വപടിയിലുമാണ് പ്രധാനപാതയില്‍ തന്നെ വെള്ളം കയറിയത്.
ചെറുകിട വാഹനങ്ങള്‍ ഉള്‍പ്പെടെ ഗതാഗത തടസം നേരിട്ടു. മിനര്വപടിയിലെ റോഡിലെ കുഴികള്‍ കാണാതെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നുണ്ട്.
കുതിരപുഴ, ചാലിയാര്‍ പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. മഴ കനത്താല്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും ഏറെയാണെന്നിരിക്കേ അധികൃതര്‍ ഇതുവരെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കാത്തതും ആശങ്കക്കിടയാക്കുന്നുണ്ട്. പോത്തുകല്‍ പാതാര്‍, നായാടംപൊയില്‍ എന്നിവിടങ്ങളില്‍ മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഏറെയായിരുന്നു.
മഴ ശക്തി പ്രാപിക്കുന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
തൊട്ടുമുന്‍പത്തെ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയ ചാലിയാറിലെ മതില്‍മൂല, മമ്പാട്ടിലെ മാടം കോളനിവാസികളും ഭീതിയില്‍ തന്നെയാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."