HOME
DETAILS

അവകാശം പൊരുതി നേടി അമയ്യ

  
backup
April 23 2017 | 21:04 PM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%ae%e0%b4%af%e0%b5%8d%e0%b4%af


ഹിജാബ് ധരിച്ച് ബോക്‌സിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിയമ യുദ്ധം നടത്തിയ
അമേരിക്കന്‍ ബോക്‌സിങ് താരം 16കാരിയായ അമയ്യ സഫറിന്റെ നിലപാട് വിജയം കണ്ടു
വാഷിങ്ടണ്‍: ബോക്‌സിങ് റിങ്ങില്‍ എതിരാളിയെ ഇടിച്ചിടുന്ന പോരാട്ട വീര്യം അവകാശത്തിനായുള്ള നിലപാടിലും പ്രകടിപ്പിച്ച കൗമാരക്കാരിയായ മുസ്‌ലിം അമേരിക്കന്‍ പെണ്‍കുട്ടി തന്റെ ആവശ്യം അംഗീകരിപ്പിക്കുന്നതില്‍ വിജയം കണ്ടു. ഹിജാബ് ധരിച്ച് ശരീരം പൂര്‍ണമായും മറച്ച് ബോക്‌സിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിയമ യുദ്ധം നടത്തിയ അമയ്യ സഫര്‍ എന്ന 16കാരിയാണ് അവകാശം പൊരുതി നേടിയത്. അമേരിക്കയിലെ മിന്നസോട്ട ഓക്ടൈല്‍ പ്രദേശത്തുനിന്നുള്ള മുസ്‌ലിം അമേരിക്കന്‍ ബോക്‌സറാണ് അമയ്യ. ശക്തമായ നിയമ പൊരാട്ടത്തിനൊടുവില്‍ യു.എസില്‍ പൂര്‍ണ വസ്ത്രം ധരിച്ച് ബോക്‌സിങ് മത്സരത്തില്‍ പങ്കെടുക്കാനാണ് താരം അനുമതി നേടിയത്. ഇതോടെ ഈ മാസം നടക്കുന്ന യു.എസ്.എ ബോക്‌സിങ് മത്സരത്തില്‍ അമയ്യക്ക് ഹിജാബ് ധരിച്ച് പങ്കെടുക്കാനാകും. 2020ല്‍ ടോക്യോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ അമേരിക്കക്കായി മത്സരിക്കാനിറങ്ങുന്നത് സ്വപ്നം കാണുന്ന പെണ്‍കുട്ടി അതിനുള്ള കഠിനമായ ശ്രമത്തിലാണിപ്പോള്‍.
ശരീരം കാണുന്ന തരത്തിലുള്ള ട്രൗസറുകള്‍ക്കു പകരം ശരീരം പൂര്‍ണമായും മറയുന്ന തരത്തിലുള്ള പാന്റും തല മറച്ച നിലയിലുള്ള വസ്ത്രങ്ങളും ധരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് അമയ്യ രംഗത്തിയത്. ഈ ആവശ്യത്തിനാണ് ഇപ്പോള്‍ അമേരിക്കയിലെ മിനിയപൊലിസില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അനുമതി ലഭിച്ചത്. 'താരത്തിന് തന്റെ മതം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച് റിങ്ങില്‍ ഇറങ്ങാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. അതാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത് ' അമയ്യയുടെ പരിശീലകന്‍ നതാനെല്‍ ഹെയ്‌ലെ പറഞ്ഞു.
തന്റെ ലക്ഷ്യം 2020ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിംപിക്‌സ് ആണെന്ന് അമയ്യ പറഞ്ഞു. ഒളിംപിക്‌സില്‍ ഹിജാബ് ധരിച്ച് മത്സരിക്കുന്നതിന് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ അനുമതി ലഭിക്കണമെന്ന് താരം വ്യക്തമാക്കി. നേരത്തെ ഹിജാബ് ധരിച്ച് മത്സരിക്കാന്‍ ഇറങ്ങവേ അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമയ്യ അവകാശത്തിനായി പോരാട്ടം ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  22 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago