ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ കഴിയുന്ന കുടുംബത്തിന് നാട്ടുകാരുടെ കൈത്താങ്ങ്
കാളികാവ്: ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ കഴിയുന്ന സൈനബക്കും മക്കള്‍ക്കും നാട്ടുകാരുടെ കൈത്താങ്ങ്. അഞ്ചച്ചവിടി പൂച്ചപ്പൊയിലിലെ കുന്നത്ത് സൈനബക്കും മക്കള്‍ക്കുമാണ് നാട്ടുകാരുടെ കൂട്ടായ്മയില്‍ വീടൊരുങ്ങുന്നത്. പൂച്ചപ്പൊയിലിലെ കരുപറമ്പില്‍ ഷൗക്കത്തിന്റെ അകാല നിര്യാണത്തോടെ സൈനബയും മക്കളും കൂടുതല്‍ കടുത്ത ദുരിതത്തിലായിരുന്നു. പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ട് മേഞ്ഞ കുടിലിനുള്ളില്‍ നിത്യ ജീവിതത്തിന് പോലും വകയില്ലാതെയാണ് ഇവര്‍ ജീവിതം തള്ളിനീക്കിയിരുന്നത്.
ആശ്രയ പദ്ധതിയിലും തുടര്‍ന്ന് വന്ന ലൈഫ് പദ്ധതിയിലും ഈ കുടുംബത്തെ തഴയുകയായിരുന്നു. കുടുംബശ്രീ നടത്തിയ സര്‍വേയില്‍ പെടാതെ പോയതാണ് ഷൗക്കത്തിനും കുടുംബത്തിനും ലൈഫ് പദ്ധതിയിലെ വീട് നഷ്ടപ്പെടാന്‍ കാരണമായി പറയുന്നത്. സര്‍വേ സമയത്ത് ആശുപത്രിയിലായതിനാലാണ് ഈ കുടുംബം ലിസ്റ്റില്‍ പെടാതെ പോയത്. ഇതിനിടെ ആഗ്രഹങ്ങള്‍ ബാക്കിവച്ച് ഷൗക്കത്ത് യാത്രയായി. ഇതോടെ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് വീടിന്റെ പ്രവൃത്തി ആരംഭിച്ചു. ആദ്യഘട്ടം വീടിന്റെ തറപ്പണി തീര്‍ത്തു. നാട്ടുകാരുടേയും ക്ലബ് പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് വീടിന്റെ തുടര്‍ പ്രവൃത്തി നടക്കുന്നത്. ഇതിനായി പഞ്ചായത്തംഗം കെ. രാമചന്ദ്രന്‍ ചെയര്‍മാനും പി.വി ഉമ്മര്‍ കണ്‍വീനറും കെ.പി കുഞ്ഞി മുഹമ്മദ് ട്രഷററുമായ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.
ഉദാരമതികളില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് വീടിന്റെ പ്രവൃത്തി. കാളികാവ് കനറാ ബാങ്കില്‍ ചെയര്‍മാന്റെയും ട്രഷററുടേയും പേരില്‍ 4692101005023, കഎടഇ ഇചഞആ 0004692 നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."