മഞ്ചേരി സെന്‍ഡ്രല്‍ ജങ്ഷനില്‍ ഓടകളുടെ അറ്റകുറ്റപ്പണി തുടങ്ങി
മഞ്ചേരി: സെന്‍ട്രല്‍ ജങ്ഷനില്‍ ഓടകളുടെ അറ്റകുറ്റപ്പണി തുടങ്ങി. റോഡിനടിയിലൂടെ നിര്‍മിച്ച വലിയ അഴുക്കുചാലിനുള്ളിലെ കുഴല്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞതിനെതുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടത്തുത്. നഗരത്തിന്റെ ഹൃദയഭാഗത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്ന ഈ അഴുക്കുചാല്‍ മൂലം വലിയതോതിലുള്ള പ്രതിസന്ധിയാണ് യാത്രകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഭവിച്ചിരുന്നത്. പ്രവൃത്തി തുടങ്ങിയതോടെ സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നും പാണ്ടിക്കാട് റോഡിലേക്കുള്ള പ്രവേശനം താല്‍കാലികമായി തടഞ്ഞിരിക്കുകയായിരുന്നു. ഇതുമൂലം പാണ്ടിക്കാട് റോഡ്, ജസീല ജങ്ഷന്‍, സീതിഹാജി ബസ് ടെര്‍മിനലിന്റെ മുന്‍വശം, നിലമ്പൂര്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. തിരക്കുപിടിച്ച നഗരത്തില്‍ രാത്രി എടുക്കേണ്ട പ്രവൃത്തി പകല്‍ സമയത്തെടുത്തത് യാത്രക്കാരെയും വ്യാപാരികളേയും കാല്‍നട യാത്രക്കാരേയും ദുരിതത്തിലാക്കി. രാവിലെ പത്തോടെയാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. പ്രവൃത്തി രാത്രിയിലും തുടരുകയാണ്. ഓടകള്‍ വൃത്തിയാകുന്നതോടെ പരിസരത്തെ കടയുടമകള്‍ക്കും ഇനി ആശ്വാസമാകും. മഴകനത്താല്‍ ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന ഇത്തരം സ്ഥലങ്ങളുടെ മുഖം മിനുക്കാനുള്ള നടപടികള്‍ നടന്നുവരുന്നുണ്ടങ്കിലും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും വേഗത കൈവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."