എം.കെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി, ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് ജില്ലാ കലക്ടര്‍
കോഴിക്കോട്: യു.ഡി.എഫ് കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എംകെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് ആണ് പരാതി നല്‍കിയത്. അതിനിടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണക്ക് കോഴിക്കോട് ജില്ലാ കലക്ടര്‍ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിച്ചിട്ടുണ്ട്.
ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും എഡിറ്റ് ചെയ്യാത്ത ഫൂട്ടേജുകളും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്താനായി നിര്‍മിച്ച വ്യാജ വീഡിയോയാണതെന്നാണ് എം.കെ രാഘവന്റെ വാദം. ഇതിനെതിരേ ജില്ലാ കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും എം.കെ രാഘവന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയത്.
അതേസമയം എം.കെ രാഘവനെതിരെ ഉണ്ടായത് തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വരുന്ന വില കുറഞ്ഞ ആരോപണങ്ങളായി കണ്ട് അവഗണിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. രാഘവനെ മണ്ഡലത്തിലെ ജനങ്ങള്‍ക്കറിയാമെന്നും വ്യാജ ആരോപണം ജനങ്ങള്‍ തള്ളിക്കളയുമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.
എം.കെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് എല്‍.ഡി.എഫ് നല്‍കിയ പരാതിയിലെ പ്രധാന ആവശ്യം. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും രാഘവനെ അയോഗ്യനാക്കണമെന്നും
പരാതിയില്‍ ആവശ്യപ്പെടുന്നു.
2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന്‍ തെരഞ്ഞെടുപ്പ് ചെലവായി രാഘവന്‍ കമ്മീഷന് മുന്‍പാകെ കാണിച്ചത്. എന്നാല്‍ സ്വാകര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."