യൂത്ത് ലീഗ് നേതാവിനു നേരെ ഡി.വൈ.എഫ്.ഐ, ആര്.എസ്.എസ് അക്രമം
പെരിന്തല്‍മണ്ണ: മുനിസിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എരവിമഗലം കളത്തില്‍ വീരാന്‍കുട്ടി(40)ക്ക് നേരെ ഡി.വൈ.എഫ്.ഐ, ആര്.എസ്.എസ് അക്രമം.
എരവിമംഗലത്ത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതു കൂട്ടായ്മയായ തണല്‍ ട്രസ്റ്റ് സി.പി.എം രാഷ്ട്രീയ വത്കരിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഡി.വൈ.എഫ്.ഐ, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മാരാകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് അവശനാക്കിയത്. സാരമായി പരിക്കേറ്റ വീരാന്‍കുട്ടിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന വീരാന്‍കുട്ടി പാര്‍ട്ടിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് രാജിവെച്ച് മുസ്്ലിംലീഗില്‍ ചേരുകയായിരുന്നു.
ഭരണത്തിന്റെ തണലില്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് മുനിസിപ്പല്‍ മുസ്ലിംലീഗ് മുന്നറിയിപ്പ് നല്കി.
പ്രദേശത്ത് സമാധാന അന്തരീഷം നിലനിര്‍ത്തുന്നതിന് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഭാരവാഹികളായ വി.ടി ഷരീഫ്, ഹബീബ് മണ്ണേങ്ങല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മഞ്ഞളാംകുഴി അലി എം.എല്‍.എ വീരാന്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."