കാംപസുകളിലെ അരാജകത്വം തടയണം: എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: കൊലപാതക രാഷ്ട്രീയത്തിന്റെയും കലാപങ്ങളുടേയും കേന്ദ്രങ്ങളാക്കി കോളജ് കാംപസുകളില്‍ അരാജകത്വം വിതക്കുന്ന മാഫിയസംഘങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നു എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി.
ആശയപരവും രാഷ്ട്രീയപരവുമായ ബൗദ്ധിക വികാസത്തിനു പ്രാപ്തമാക്കുന്നതിനു പകരം യുവത്വത്തിന്റെ ചിന്താ, കര്‍മ്മശേഷി ചൂഷണം ചെയ്യുന്ന തീവ്രവാദ സംഘങ്ങളേയും രാഷ്ട്രീയ കലാപകാരികളേയും ലഹരി മാഫിയകളേയും കലായങ്ങളുടെ പടിക്കുപുറത്തുനിര്‍ത്താന്‍ വിദ്യാര്‍ഥി സമൂഹം താറാകണമെന്നും അക്രമവും അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഭരണകൂടം ശക്തമായി നിലകൊള്ളണമെന്നും സുന്നി മഹലില്‍ ചേര്‍ന്ന മലപ്പുറം ഈസ്റ്റ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയേറ്റ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
മലപ്പുറത്തിനു അന്‍പതു വയസ് പിന്നിട്ടിട്ടും പത്താം തരം കഴിഞ്ഞ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനു വര്‍ഷങ്ങളായി തുടരുന്ന മുറവിളി സര്‍ക്കാര്‍ കേള്‍ക്കാതെ പോവരുത്.
പ്ലസ്ടു, ബിരുദ കോഴ്‌സുകളില്‍ ആവശ്യമായ സീറ്റ് വര്‍ദ്ധനവും അധിക ബാച്ചുകളും വേണം. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ശമീര്‍ ഫൈസി പുത്തനങ്ങാടി,സി.ടി ജലീല്‍,ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍,എ.പി.എ റഷീദ് വാഫി, നാസര്‍ മാസ്റ്റര്‍ കരുളായി, ശംസാദ് സലീം കരിങ്കല്ലത്താണി, എ.പി സുബൈര്‍ മുഹ്‌സിന്‍, സ്വാദിഖ് ഫൈസി അരിമ്പ്ര, സിദ്ധീഖ് ഫൈസി കാപ്പ്, സുബൈര്‍ ഫൈസി, ഇസ്മാഈല്‍ അരിമ്പ്ര ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."