HOME
DETAILS
MAL
ലീഗല്‍ കൗണ്‍സിലര്‍ ഒഴിവ്
backup
April 23 2017 | 21:04 PM
പാലക്കാട്: സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ഒഴിവുള്ള ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേയ്ക്ക് വനിതാ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദവും നിയമ സേവന രംഗത്ത് ചുരുങ്ങിയത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത.
അപേക്ഷ ദി ഡയറക്ടര്‍, ലീഗല്‍ സര്‍വീസ് പ്രൊവൈഡിങ് സെന്റര്‍, ചോമേരി ഗാര്‍ഡന്‍സ്, കോടതിപ്പടി, മണ്ണാര്‍ക്കാട് - 678582 എന്ന വിലാസത്തില്‍ ഏഴ് ദിവസത്തിനകം ലഭിക്കണം. ഫോണ്‍ : 9447239552.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."