ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2020-21 സീസണ്‍ നവംബറില്‍ ആരംഭിച്ചേക്കും
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2020-21 സീസണ്‍ നവംബറില്‍ ആരംഭിച്ചേക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലാതെ ടൂര്‍ണമെന്റ് നടത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. എന്നാല്‍ കാണികളില്ലാതെ ടൂര്‍ണമെന്റ് നടത്തുമ്പോഴുള്ള സാമ്പത്തിക നഷ്ടവും ഐ.എസ്.എല്‍ മാനേജ്‌മെന്റിനെ ആശങ്കയിലാഴ്ത്തുന്നു. നിലവില്‍ സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ടൂര്‍ണമെന്റ് നടത്താമെന്നാണ് ധാരണയായിരിക്കുന്നത്. നാല് വേദികളിലായി മത്സരം നടത്താമെന്നാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ്, വെസ്റ്റ് ബംഗാള്‍, കേരളം, ഗോവ എന്നിവടങ്ങളിലാവും ടൂര്‍ണമെന്റ് നടത്തുക.
എന്നാല്‍ താരങ്ങള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനും മറ്റ് അടിസ്ഥാന സൗകര്യം ഒരുക്കാനും വളരെ ബുദ്ധിമുട്ടു@ാകും. ഈ സാഹചര്യത്തില്‍ എല്ലാ മത്സരങ്ങളും ഒരു സംസ്ഥാനത്ത് നടത്തുന്നതിനെ കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്. അതുകൊണ്ടാണ് നാല് വേദികളായി ചുരുക്കാന്‍ ആലോചിക്കുന്നത്. ആദ്യം ടൂര്‍ണമെന്റിന് മുന്നോടിയായി താരങ്ങളെയെല്ലാം സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കാനാണ് ആലോചിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് താരങ്ങളെ വിട്ടുനല്‍കാന്‍ വിദേശ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറാകുമോയെന്ന് വ്യക്തമല്ല. മറ്റ് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകളെല്ലാം ഇതിനോടകം ആരംഭിക്കുകയും വിജയകരമായി മുന്നോട്ടുപോവുകയും ചെയ്യുന്നു@ണ്ട്. ഈ സാഹചര്യത്തില്‍ ഐ.എസ്.എല്ലും വിജയകരമായി നടത്താമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കേരളത്തില്‍ ഐ.എസ്.എല്‍ വരുകയാണെങ്കില്‍ ഇതിന് വേണ്ട എല്ലാ സഹയങ്ങളും അസോസിയേഷന്‍ നല്‍കുമെന്ന് കെ.എഫ്.എ സെക്രട്ടറി അനില്‍കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ ഐ.എസ്.എല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക തീരുമാനങ്ങളൊന്നും വന്നിട്ടില്ല. ചര്‍ച്ച പുരോഗമിക്കുന്നതിനാല്‍ ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ ചിത്രം വ്യക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."