പെരിയാര്‍വാലി കനാലില്‍ വെള്ളമെത്തുന്നില്ലെന്ന് പരാതി
പെരുമ്പാവൂര്‍: ഈസ്റ്റ് ഒക്കല്‍ മുതല്‍ വല്ലം വരെ പെരിയാര്‍വാലി കനാല്‍ ശോച്യാവസ്ഥയായതിനാല്‍ വെള്ളമെത്തുന്നില്ലെന്ന് പരാതി. പരിഹാരം വേണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡിക്ക് വല്ലം പൗരസമിതിയുടെ നേതൃത്വത്തില്‍ ഭീമ ഹരജി നല്‍കി.
ഈസ്റ്റ് ഒക്കല്‍ മുതല്‍ ചൂണ്ടി മുസ്്‌ലിം പള്ളിക്ക് മുന്‍വശത്തവസാനിക്കുന്ന പെരിയാര്‍വാലി കനാലില്‍ കൂടി കൃത്യമായ ഇടവേളകളില്‍ ജലസേചനം നടത്തി ഉപയോഗക്ഷമമാക്കുക, കനാലിന്റെ നിലവിലെ ശോചനീയാവസ്ഥക്ക് പരിഹാരമായി കനാലിലെ തടസ്സങ്ങള്‍ നീക്കി ജലസഞ്ചാരം എളുപ്പമാക്കുക, അപകടാവസ്ഥയിലായിട്ടുള്ള പാലങ്ങളും അക്വഡക്ടും പുനര്‍നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പെരിയാര്‍വാലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് വല്ലം പൗരസമിതി ഹരജി നല്‍കിയത്. വെള്ളമെത്താതായതോടെ കടുത്ത കുടിവെള്ള ക്ഷാമവും കൃഷി ഉണങ്ങിയും തുടങ്ങി. പൗരസമിതിയെ പ്രതിനിധീകരിച്ച് സെക്രട്ടറി സി.കെ സുധീര്‍, ട്രഷറര്‍ പി.കെ.സലിം, ഫൈസല്‍ കുപ്പിയാന്‍, മജീദ് അപ്പേലി, റിയാസ് ഉമ്മര്‍, സനൂപ് കാസിം എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലവാസികളായ 100 കണക്കിനുപേര്‍ ഒപ്പിട്ട ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."