HOME
DETAILS

മഞ്ചേരി മെഡിക്കല്‍ കോളജ് ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയത് 53 വിദ്യാര്‍ഥികള്‍

  
backup
July 10 2018 | 07:07 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c-28


മഞ്ചേരി: ഗവ.മെഡിക്കല്‍ കോളജിലെ ആറാം എം.ബി.ബി.എസ് ബാച്ചിലേക്ക് ഒന്നാം ഘട്ടത്തില്‍ പ്രവേശനം നേടിയത് 53 വിദ്യാര്‍ഥികള്‍. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് 11 വരെയാണ് കോളജില്‍ പ്രവേശനം നേടാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ 53 പേര്‍ പ്രവേശനം നേടിയെങ്കിലും നൂറ് എം.ബി.ബി.എസ് സീറ്റുകള്‍ക്കുള്ള സ്ഥിരാംഗീകാരം ഉറപ്പാകാത്തത് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ആശങ്കയും നല്‍കുന്നുണ്ട്. കോളജിന് സ്ഥിരാംഗീകാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും പ്രവേശന നടപടികള്‍ തുടരാനാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്കു മാത്രമെ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ചു വ്യക്തത കൈവരൂ.
അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലെ വീഴ്ചകളാണ് മഞ്ചേരി മെഡിക്കല്‍ കോളജിന് പ്രഥമ ഘട്ടത്തിലെ നൂറു സീറ്റുകളിലെ പ്രവേശനത്തിന് ഇനിയും സ്ഥിരാംഗീകാരം ലഭിക്കാതിരിക്കാന്‍ കാരണം. അവസാനഘട്ട അംഗീകാരവുമായി ബന്ധപ്പെട്ട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പരിശോധന നടത്തിയ സംഘം സ്ഥിരാംഗീകാരം നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇത്തവണ എം.ബി.ബി.എസിന് പ്രവേശനം നല്‍കാനാവില്ലെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറും മെഡിക്കല്‍ കോളജ് അധികൃതരും നേരിട്ടു നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷം എം.ബി.ബി.എസിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി മാത്രമാണ് എം.സി.ഐ നല്‍കിയിരിക്കുന്നത്. വിശദമായ പരിശോധനയില്‍ പോരായ്മകള്‍ പരിഹരിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമെ മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം നല്‍കൂവെന്ന നിലപാടാണ് ഇക്കാര്യത്തില്‍ എംസിഐ കൈക്കൊണ്ടിരിക്കുന്നത്.
അതേ സമയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കം ക്വാര്‍ട്ടേഴ്‌സ് സമുച്ചയങ്ങളുടെ നിര്‍മാണം ഒരു മാസത്തിനകം ആരംഭിക്കുമെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  12 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  25 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  32 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago