HOME
DETAILS

കുഞ്ചന്‍ സ്മാരകത്തിന് മോടി കൂടുന്നു

  
backup
April 23 2017 | 21:04 PM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%8b


പാലക്കാട്: 1976ലാണ് കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച കലക്കത്തുഭവനവും അതോടനുബന്ധിച്ച 56സെന്റ് സ്ഥലവും കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള ഒരു സാംസ്‌കാരിക കേന്ദ്രമാക്കിയത്. ഇതിനുശേഷം ഇവിടത്തെ ഭരണസമിതിയെയും നിയമിക്കുന്നതും സര്‍ക്കാരാണ്. ഇവിടെ അധ്യാപകരുള്‍പ്പെടെ പത്തിനൊന്ന് ജീവനക്കാരും 150ഓളം വിദ്യാര്‍ഥികളും ഉണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതും കേരള സര്‍ക്കാരാണ്. ഈ സ്മാരകത്തില്‍ ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം, കര്‍ണാടക സംഗീതം, മൃദംഗം എന്നവ പഠിപ്പിക്കുന്നു. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ മേല്‍നോട്ടത്തിലാണ് നടത്തിവരുന്നത്.
    മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ സ്മാരകാഘോഷം എന്ന നിലയില്‍ കേരളത്തില്‍ മെയ് അഞ്ചിന് കുഞ്ചന്‍ ദിനം ആഘോഷിക്കുന്നു. 1957 മെയ് അഞ്ചിനാണ് ആദ്യത്തെ കുഞ്ചന്‍ ദിനം ആഘോഷിച്ചത്. ഇതോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്തരായ തുള്ളല്‍ കലാകാരന്മാരില്‍ ഒരാളെ ആദരിക്കുന്ന ചടങ്ങുമുണ്ട്. 10,001രൂപയും, ബഹുമതി പത്രവും, പ്രശംസാഫലകവും നല്‍കിയാണ് ആദരിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ കുഞ്ചന്‍ ദിനാഘോഷം  മെയ് നാലുമുതല്‍ ആറുവരെ അതിഗംഭീരമായി  ആഘോഷിക്കുന്നു.
    1976ല്‍ ദേശീയ സ്മാരകമാക്കിയെങ്കിലും കലക്കത്തുഭവനവും, പത്തായപ്പുരയും, സര്‍പ്പകാവും, പടിപ്പുരയും സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങിയത് 1981 മുതല്‍ക്കാണ്. 1995ല്‍ സ്മൃതി മണ്ഡപവും, 2002ല്‍ കളിത്തട്ടും, 2008ല്‍ കലാപീഠവും കുഞ്ചന്‍ സ്മാരകാഘോഷത്തോടനുബന്ധിച്ച് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്മാരകത്തിന് തൊട്ടടുത്തായി കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മക്കായി സ്ഥാപിച്ച കുഞ്ചന്‍ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഉണ്ട്. 20,000ത്തോളം പുസ്തകം ഈ വായനശാലയുടെ തനതു സ്വത്താണ്. 1996-97ല്‍ നിര്‍മിച്ച ഓഡിറ്റോറിയം, ഗ്രന്ഥശാലയുടെ പുതിയ കെട്ടിടം, പുതിയ ബ്ലോക്ക് കെട്ടിടം തുടങ്ങിയവ വായനശാലയുടെ ഇന്നു കാണുന്ന ആസ്തികളാണ്. പുതിയ ഭരണസമിതി അധികാരമേറ്റത്തോടെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കി വരുകയാണെന്നും ഈ വര്‍ഷത്തെ പുതിയ പദ്ധതികള്‍ കുഞ്ചന്‍ ദിനാഘോഷത്തില്‍ പ്രഖ്യാപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago