ഇനി വിഷരഹിത പച്ചക്കറി കഴിക്കാം
മഞ്ചേരി: ഇനി വിഷരഹിതമായ പച്ചക്കറി കഴിക്കാം. ജില്ലയില്‍ സമഗ്ര പച്ചക്കറി കൃഷി വികസനത്തിന് ആറര കോടിയുടെ പദ്ധതികളാണ് കൃഷി വകുപ്പ് തയാറാക്കിയിരിക്കുന്നത്. ലഭ്യമായ മുഴുവന്‍ ഇടങ്ങളിലും കൃഷിയിറക്കാനാണ് തീരുമാനം. ഇതിലൂടെ 50,000 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തന്നെ ലഭ്യമാക്കാന്‍ കൃഷിവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍, ഹോര്‍ടികോര്‍പ്പ് തുടങ്ങിയ സംഘങ്ങളുടെ സഹകരണത്തോടെ തയാറാക്കിയ വെണ്ട, പയര്‍, ചീര, വഴുതന, തക്കാളി, മുളക് ഉള്‍പ്പടെയുള്ള വിത്തുകള്‍ വിതരണം ചെയ്യും.
പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജില്ലയുടെ പച്ചക്കറി വികസനത്തിന് പദ്ധതികള്‍ തയാറാക്കി ഫണ്ടുകള്‍ വിനിയോഗിക്കുന്നത്.
ഇതിനായി വിപുലമായ പരിപാടികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. തരിശുനില കൃഷിയും കരനെല്‍ കൃഷിയും പച്ചക്കറി വിളകളും വ്യാപിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികളാണ് ജില്ലാ കൃഷിവകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. പരമ്പരാഗത വിളനിലങ്ങള്‍, തരിശുഭൂമി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെറസ് എന്നിവിടങ്ങളില്‍ കൃഷിയിറക്കും. പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന് കീഴില്‍ പന്ത്രണ്ടര ഹെക്ടര്‍ വീതമുള്ള 77 ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഇതില്‍ 50 ഗ്രൂപ്പുകളില്‍ മഴക്കാല കൃഷിയാണ് ഇറക്കുക. കൃഷി വ്യാപനത്തിനായി നൂതന സംവിധാനങ്ങളാണ് കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. വിള സംരക്ഷണത്തിനായി വിവിധയിടങ്ങളില്‍ മഴ ഷെല്‍ട്ടര്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. മൈക്രോ ഇറിഗേഷന്‍ സംവിധാനത്തിനുള്ള ഉപകരണങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി ഓഫിസര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നുണ്ട്. പോളി ഹൗസുകള്‍, തിരിന തുടങ്ങിയ നൂതന രീതികളില്‍ കൃഷിന്നവര്‍ക്കും സഹായം നല്‍കും. അടുക്കളത്തോട്ടം, സ്ഥാപനങ്ങളില്‍ പച്ചക്കറി, പരിശീലനം, പച്ചക്കറി ക്ലസ്റ്ററുകള്‍ക്ക് ധനസഹായം, പച്ചക്കറികള്‍ കേടുവരാതെ സൂക്ഷിക്കാനുള്ള കൂള്‍ ചേംബറുകളുടെ നിര്‍മാണം തുടങ്ങിയവക്കും കൃഷിവകുപ്പ് സഹായം നല്‍കും. ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കാനും കാര്‍ഷിക ഉപകരണങ്ങളും പമ്പ് സെറ്റുകളും വിതരണം ചെയ്യാനും പദ്ധതിയുണ്ട്. തീര്‍ത്തും വിഷ രഹിതമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തന്നെ കൃഷിചെയ്‌തെടുക്കുകയാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."