HOME
DETAILS

ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം വൈകുന്നു; കൊച്ചിയില്‍ ഇന്ന് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍

  
backup
April 06 2019 | 05:04 AM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%81

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനക്കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ തുടര്‍ന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ (എസ്.ഒ.എസ്) നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. കഴിഞ്ഞദിവസം ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്. രണ്ടാഴ്ച മുന്‍പ് കന്യാസ്ത്രീകള്‍ കോട്ടയം എസ്.പി ഹരിശങ്കറിനെ കണ്ട് കേസില്‍ കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നാണ് കൂടിക്കാഴ്ചയില്‍ എസ്.പി ഉറപ്പുനല്‍കിയത്. എന്നാല്‍ ഇതുവരെയായും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാന്‍ കന്യാസ്ത്രീകള്‍ തീരുമാനിച്ചത്. അനിശ്ചിതകാല സമരം നടത്താനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
ബിഷപ്പിനെതിരേ സമരം ചെയ്ത കന്യാസ്ത്രികള്‍ക്ക് പുറമെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കേസില്‍ കുറ്റപത്രം വൈകിക്കുന്നത് കുറ്റകൃത്യമെന്നും അന്വേഷണ സംഘത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (കെ.സി.ആര്‍.എം)ഉം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ കുറ്റപത്രം വൈകുന്നതില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റിന് ശേഷം അഞ്ച് മാസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാത്തത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് എട്ട് മാസം പിന്നിട്ടു. കേസില്‍ കുറ്റപത്രം തയാറായെങ്കിലും ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.  കുറ്റപത്രം അകാരണമായി വൈകിക്കുന്നതിനാല്‍ ക്രമിനല്‍ നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി സുഭാഷ്, കോട്ടയം എസ്.പി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നിയമം 173 എ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ബലാത്സംഗ പരാതിയില്‍ കുറ്റപത്രം വൈകിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പരാതി ചൂണ്ടിക്കാട്ടുന്നു.
അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. കേസ് അട്ടിമറിക്കാനും സാക്ഷികളെ സമ്മര്‍ദത്തിലാക്കാനും ശക്തമായ ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നാണ് കോട്ടയം എസ്.പിക്ക് ലഭിച്ച പരാതിയിന്മേല്‍ ജലന്ധര്‍ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളക്കലിനെ പൊലിസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ഉള്‍പ്പെടെ 25 ദിവസം ജയില്‍വാസം അനുഭവിച്ച ഫ്രാങ്കോ ഒക്‌റ്റോബര്‍ 16ന് ജാമ്യത്തിലിറങ്ങി. അറസ്റ്റിനുശേഷം അഞ്ചരമാസം പിന്നിട്ടിട്ടും കേസില്‍ ഇതുവരെയും നല്‍കിയില്ല. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഡി.ജി.പിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago