റെയില്‍വേ സേവനങ്ങള്‍ക്കെല്ലാം കൂടി ഇനി ഒരൊറ്റ ആപ്പ് ; ഹിന്ദ് റെയില്‍ ആപ്പ് ജൂണില്‍ നിലവില്‍ വരും
ന്യൂഡല്‍ഹി: റെയില്‍വേയുടെ എല്ലാ അന്വേഷണങ്ങള്‍ക്കുമായി ഹിന്ദ് റെയില്‍ എന്ന പേരില്‍ പുതിയ ആപ്പ്. എല്ലാ റെയില്‍വേ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ചുകൊണ്ട് ജൂണില്‍ പുതിയ ആപ്പ് നിലവില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു.
ട്രെയിന്‍ സര്‍വിസ് ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പുതിയ ആപ്ലിക്കേഷനില്‍ ലഭ്യമാകുമെന്നതാണ് ഹിന്ദ് റെയിലിന്റെ പ്രത്യേകത. ട്രെയിന്‍ സ്റ്റേഷനുകളില്‍ എത്തുന്നത്, പുറപ്പെടല്‍, വൈകല്‍, റദ്ദാക്കല്‍, എത് പ്ലാറ്റ് ഫോമിലാണ് എത്തുക, ബര്‍ത്തുകളുടെ ലഭ്യത, ഓട്ടത്തില്‍ ട്രെയിന്‍ എവിടെയെത്തി തുടങ്ങിയ കാര്യങ്ങളെല്ലാം പുതിയ ആപ്പ് വഴി ലഭിക്കും.
ഇതിന് പുറമെ ടാക്സി ബുക്കിങ്, പോര്‍ട്ടര്‍മാരുടെ ലഭ്യത, വിശ്രമ മുറി, ഹോട്ടലുകള്‍, ടൂര്‍ പാക്കേജ്, ഇ-കാറ്ററിങ്, മറ്റ് യാത്രാ സംബന്ധമായ ആവശ്യങ്ങളെല്ലാം പുതിയ ആപ്ലിക്കേഷനില്‍ ലഭ്യമാകും.
സേവനദാതാക്കളുമായി വരുമാനം പങ്കുവയ്ക്കുന്ന തരത്തിലാണ് റെയില്‍വേയുടെ സേവനം ലഭ്യമാക്കുന്നത്. പുതിയ സംവിധാനം വഴി പ്രതിവര്‍ഷം നൂറുകോടിയുടെ വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
ട്രെയിന്‍ സര്‍വിസുകളെ സംബന്ധിച്ച് യാത്രക്കാരില്‍ നിന്ന് നിരവധി പരാതികളാണ് റെയില്‍വേക്ക് ലഭിക്കുന്നത്. ട്രെയിന്‍ വൈകുന്ന സാഹചര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്ത ബുദ്ധിമുട്ട് യാത്രക്കാര്‍ക്ക് ഉണ്ടാകാറുണ്ട്.
ഈ സാഹചര്യത്തില്‍ പുതിയ ആപ്പ് യാത്രക്കാര്‍ ഏറ്റവും നല്ല സൗകര്യമാണ് ഉണ്ടാക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് അംഗം(ട്രാഫിക്) മുഹമ്മദ് ജംഷാദ് പറഞ്ഞു. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പുതിയ ആപ്പ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."