ബംഗാളില്‍ ചുഴലിക്കൊടുങ്കാറ്റ്: മരം കാറിനുമുകളില്‍ വീണ് ഒരാള്‍ മരിച്ചു
കൊല്‍ക്കത്ത: പ.ബംഗാളില്‍ ചുഴലിക്കൊടുക്കാറ്റിലും കനത്ത മഴയിലും ഒരാള്‍ മരിച്ചു.
മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കനത്ത ദുരന്തം വിതച്ചുകൊണ്ട് ശനിയാഴ്ച രാത്രി മുതലാണ് കനത്ത മഴയും ചുഴലിക്കൊടുങ്കാറ്റും സംസ്ഥാനത്ത് തുടങ്ങിയത്. മഴ ഇന്നലെയും തുടര്‍ന്നു.
കൊല്‍ക്കത്ത എയര്‍പോര്‍ട്ടിലേക്കുള്ള ജെസാര്‍ റോഡില്‍ മരം കടപുഴകി കാറിനുമുകളില്‍ വീണതാണ് ഒരാളുടെ മരണത്തിനും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയത്. മരങ്ങളുടെ ചില്ലകള്‍ പൊട്ടിവീണും വെള്ളം കയറിയുമാണ് റെയില്‍ ഗതാഗതം തടസപ്പെട്ടത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചതായി കിഴക്കന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
റോഡിലും റെയില്‍പാളങ്ങളിലും വീണ മരങ്ങളും മറ്റും മാറ്റുന്ന നടപടികള്‍ ദ്രുതഗതിയില്‍ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."