HOME
DETAILS
MAL
പ്ലസ് വണ്‍ പ്രവേശനം തീരുമാനമായില്ല; പ്ലസ്ടു പരീക്ഷാഫലം 20നകം
backup
July 08 2020 | 02:07 AM
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷമായിരിക്കും എന്നതല്ലാതെ പ്രവേശനം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. അതേസമയം പ്ലസ്ടു പരീക്ഷാഫലം ഈ മാസം 20നകം പ്രഖ്യാപിക്കാനാകുമെന്ന് ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്.എസ് വിവേകാനന്ദന് സുപ്രഭാതത്തോട് പറഞ്ഞു.
മുട്ടറ സ്കൂളില്‍ കാണാതായ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവ കൂടി മൂല്യനിര്‍ണയം ചെയ്തതിന് ശേഷമായിരിക്കും ഫലപ്രഖ്യാപനം. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം നാലുദിവസം കൂടി വേണ്ടി വരും ഫലപ്രഖ്യാപനത്തിന്. 20നകം ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 10ന് ഫലപ്രഖ്യാപനമെന്നായിരുന്നു ആദ്യം നിശ്ചയിച്ചതെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."