മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് നിര്‍മിച്ച് നല്‍കുന്ന
മൂവാറ്റുപുഴ: സെന്‍ട്രല്‍ ജമാ മസ്ജിദ് കമ്മിറ്റി ഒന്നര കോടി രൂപ ചിലവില്‍ 12 കുടുംബങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന അപ്പാര്‍ട്ടുമെന്റിന്റെ ഉദ്ഘാടനം 12 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സക്കാത്തുല്‍ മലില്‍ നിന്നും നിര്‍ധനര്‍ക്ക് രണ്ടാംഘട്ടത്തിലാണ് വീടൊരുക്കുന്നത്. മഹല്ല് അംഗങ്ങളുടെ സക്കാത്ത് വിഹിതത്തില്‍ നിന്നാണ് പാവപെട്ടവന് വീടൊരുക്കി നല്‍കി മഹല്ല് സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്നത്. 2014ല്‍ മഹല്ലിലെ മിനാ ട്രസ്റ്റുമായി സഹകരിച്ച് 20 വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. സംസ്ഥാനത്തു തന്നെ ആദ്യ സംരഭമായിരുന്നു അത്.
2016, 2017 വര്‍ഷത്തെ സക്കാത്ത് വിഹിതത്തില്‍ നിന്നുള്ള ഒന്നര കോടി രൂപ ചിലവഴിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. മഹല്ല് അംഗങ്ങളില്‍ നിന്നും ലഭിച്ച നൂറോളം അപേക്ഷ കളില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായവര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. സക്കാത്തുല്‍ മാലില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് വിവിധ ക്ഷേമ പദ്ധതികള്‍കമ്മിറ്റി നടപ്പാക്കി വരുന്നുണ്ട്. നിര്‍ധന യുവാക്കള്‍ക്ക് സ്വയം തൊഴിലിനായി ഓട്ടൊറിക്ഷകള്‍ വാങ്ങി നല്‍കിയതക്കെമുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മഹല്ല് ഇമാം ഹാഫിസ് ഇഅ്ജാസുല്‍ കൗസരി, വൈസ് പ്രസിഡന്റ് പി.വി.എം സാലം, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ വെളിയത്തുകുടി, സെക്രട്ടറിമാരായ പി.വൈ. നൂറുദ്ദീന്‍, കെ.പി.അബ്ദുല്‍കരീം, എന്‍.യു.അമീര്‍ സമ്പന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."