ഒളിക്യാമറാ വിവാദം: പൊലിസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: എം.കെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. രാഘവനെതിരേ ഉയര്‍ന്ന ആരോപണവും രാഘവന് ഉയര്‍ത്തിയ പരാതിയുമാണ് കോഴിക്കോട് സിറ്റി പൊലിസ് അഡീഷണല്‍ ഡി.സി.പി വാഹിദിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്.
വിവാദത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് എം.കെ രാഘവനും ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നില്‍ സി.പി.എം ജില്ലാ നേതൃത്വവും ചില മാഫിയകളുമാണെന്നാണ് രാഘവന്റെ ആരോപണം.
എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറി എം. മോഹനന് രംഗത്തെത്തിയിരുന്നു. ഇന്ന് അഡ്വ. പി.എ മുഹമ്മദ് റിയാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നല്കി.
എം.കെ രാഘവന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹത്തെ അയോഗ്യനാക്കണമെന്നുമെല്ലാമാണ് ആവശ്യം. ഇതേ തുടര്‍ന്നാണ് പരാതികള്‍ അന്വേഷിക്കാന്‍ റേഞ്ച് ഐജിക്ക് പരാതികള്‍ കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."