ഹജ്ജാജിമാരുടെ പ്രാര്‍ഥനയില്‍ നാടിനേയും ഉള്‍പ്പെടുത്തണം: വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ
കൊച്ചി: സമൂഹത്തെ കാര്‍ന്ന് തിന്നുന്ന മാരക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സമൂഹ സുരക്ഷക്കായി ഹജ്ജാജിമാരുടെ പ്രാര്‍ഥനയില്‍ നമ്മുടെ നാടിനെ പ്രത്യേകമായി ഉള്‍പെടുത്തണമെന്ന് മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഡപ്യൂട്ടി ലീഡര്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ കളമശേരി മെഡിക്കല്‍ കോളജ് ശിഹാബ് തങ്ങള്‍ സെന്റര്‍ സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജാജിമാരെ യാത്രയാക്കുന്നത് ഇതുവരെ ഹജ്ജിന് പോകാത്തവര്‍ക്ക് ഒരു പ്രചോദനം കൂടിയാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ചടങ്ങില്‍ ഹജ്ജാജിമാര്‍ക്ക് ഹജ്ജ്, ഉംറ, സിയാറത്ത് എന്ന പുസ്തക വിതരണവും നടത്തി. യാത്രയിലുട നീളമുണ്ടാകുന്ന വെല്ലുവിളികളെ ത്യാഗപൂര്‍ണമായി ഏറ്റെടുക്കുകയും ആത്മ സംയമനം പാലിക്കുകയും ചെയ്യുന്നവര്‍ക്കേ ഹജ്ജ് കര്‍മത്തില്‍ വിജയം വരിക്കാനാകൂവെന്ന് ആലുവ സെന്‍ട്രല്‍ മസ്ജിദ് ചീഫ് ഇമാം അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി പറഞ്ഞു.
ശിഹാബ് തങ്ങള്‍ സെന്റ പ്രസിഡന്റ് കെ.എ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ കങ്ങരപ്പടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എം അബ്ബാസ്, എസ്.ടി.യു ജില്ലാ ട്രഷറര്‍ പി.കെ ഇബ്രാഹിം, മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലംഗം ഐ.എം അബ്ദുറഹ്മാന്, കളമശേരി മണ്ഡലം പ്രസിഡന്റ് വി.കെ അബ്ദുല്‍ അസീസ്, ടൗണ്‍ ജനറല്‍ സെക്രട്ടറി പി.ഇ.എ റഹീം, വൈസ് പ്രസിഡന്റ് എന്‍.എ മുഹമ്മദലി, സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തീനാടന്, നഗരസഭാ കൗണ്‍സിലംഗങ്ങളായ വി എസ് അബൂബക്കര്‍, കെ.എ സിദ്ദീഖ്, യൂത്ത്ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ലത്തീഫ് മണ്ണാറത്തറ, ടൗണ്‍ ജനറല്‍ സെക്രട്ടറി പി.എ ഷമീര്‍, ശിഹാബ് തങ്ങള്‍ സെന്റ ട്രഷറര്‍ അബ്ദുള്ള പുക്കാട്ട്, ഷാജഹാന് കാരുവള്ളി, അബൂബക്കര്‍ പതുവന, അബ്ദുല്‍ ഖാദര്‍ കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."