HOME
DETAILS
MAL
കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നു: ലീഗിനെതിരേ യോഗിയുടെ വിഷം ചീറ്റലിന് എം.എ ബേബിയുടെ മറുപടി
backup
April 06 2019 | 05:04 AM
കോഴിക്കോട്: കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയാണ് യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥ് മുസ്ലിം ലീഗിന്റെ വര്‍ഗീയതയെ കുറ്റം പറയുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് വൈറസാണെന്നും ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയാണ് യോഗി ഇത്തരമൊരു പരാമര്‍ശവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിക്ക് മുസ്ലിം ലീഗുമായി ഒരു അജണ്ടയുണ്ടെന്നും യോഗി അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."