എടച്ചാക്കൈ കുടുംബസംഗമം ദുബൈയില്‍
തൃക്കരിപ്പൂര്‍: പോവുന്ന പരസ്പര ബന്ധവും സൗഹാര്‍ദവും സ്നേഹവും ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ബെല്യാളും പുള്ളറും' എടച്ചാക്കൈ ഫാമിലി ഫെസ്റ്റിന് ദുബൈ ഖിസൈസിലെ അല്‍ അഹ്ലി സ്റ്റേഡിയം 12ന് വേദിയാവുന്നു.
എടച്ചാക്കൈ പ്രദേശത്ത് നിന്ന് നാലുപതിറ്റാണ്ടിലേറെ കാലം പ്രവാസ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നവരും പുതുതലമുറക്കാരും ഒത്തൊരുമിക്കുന്നതാണ് സംഗമം. വൈവിധ്യ മത്സര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടി നേരില്‍ കാണാന്‍ നാട്ടില്‍ നിന്ന് കുടുംബസമേതം പുറപ്പെടാനുള്ള തയാറെടുപ്പിലാണ് എടച്ചാക്കൈക്കാര്. നാലു പതിറ്റാണ്ടിലേറെയായി പ്രവാസിലോകത്ത് നാട്ടിനും നാട്ടുകാര്‍ക്കും മത-സാമൂഹ്യ-ആതുര സേവന രംഗത്തും നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചു വരുന്ന നാട്ടുകാരനായ എം.സി അബ്ദുല്ല ഹാജിക്ക് സംഗമത്തില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിക്കും.
കൂടാതെ വിവിധ മേഖലകകളില്‍ കഴിവ് തെളിയിച്ചവരെയും അനുമോദിക്കും. ദഫ്, കോല്‍ക്കളി, മാപ്പിളപ്പാട്ട് കോര്‍ത്തിണക്കിയ മാപ്പിള കലാമേളയും അരങ്ങേറുമെന്ന് സംഘാടകരായ പി. ബഷീര്‍, പി. ഹുസൈനാര് കുഞ്ഞി, എന്‍.സി ഷാഹുല്‍ ഹമീദ്, എന്‍.ബി ഖാലിദ്, ടി.കെ അബൂബക്കര്‍, ടി.കെ അമീന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."