HOME
DETAILS
MAL
ബാഗേജിലുണ്ടായിരുന്നത് 14.82 കോടിയുടെ സ്വര്‍ണം
backup
July 08 2020 | 02:07 AM
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ചത് 30.02 കിലോ വരുന്ന 24 കാരറ്റ് സ്വര്‍ണം ഇതിന് 14,82,00,010 രൂപ വിലയുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോളിത്തീന്‍ പൊതിഞ്ഞ കാര്‍ട്ടണ്‍ ബാഗേജിലുണ്ടായിരുന്ന സ്പാനിഷ് നിര്‍മിത ഡോര്‍ ഹാന്‍ഡിലുകള്‍ , ശുചിമുറി ഉപകരണങ്ങള്‍, രണ്ട് ചൈനീസ് നിര്‍മിത സ്പീക്കറുകള്‍ എന്നിവയ്ക്കുള്ളിലാണ് കുഴല്‍ രൂപത്തിലും വളയ രൂപത്തിലും സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.ഭക്ഷണസാധനങ്ങളായി ഒരുകിലോ ഈന്തപ്പഴം, പാല്‍പ്പൊടി, ഒരുകിലോ ടാങ് ഓറഞ്ച് പൗഡര്‍, മൂന്നു പായ്ക്കറ്റ് ബിസ്‌കറ്റ്, രണ്ട് പായ്ക്കറ്റ് ഓട്‌സ് , 19 പായ്ക്കറ്റ് നൂഡില്‍സ് ഇവയാണ് പെട്ടിയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."