കായലില്‍ ചാടിയ യുവതിയെ യുവാക്കള്‍ രക്ഷപ്പെടുത്തി
നെട്ടൂര്‍: ദേശീയ പാതയിലെ കുമ്പളംം പനങ്ങാട് പാലത്തില്‍ നിന്ന് കുമ്പളം കായലില്‍ ചാടിയ ഇരുപത്തിമൂന്ന് കാരിയായ യുവതിയെ യുവാക്കള്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുമ്പളം നികര്‍ത്തില്‍ വീട്ടില്‍, സഹീര്‍, മാടവന കണങ്ങാട്ടുകര അഖില്‍ എന്നിവരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കുമ്പളം കായലില്‍ ചൂണ്ടയിടുകയായിരുന്നു ഇവര്‍.
കായലില്‍ ആരോ വീഴുന്നത് കണ്ട് വഞ്ചിയില്‍ ഇരുന്ന് ചൂണ്ടയിടുകയായിരുന്ന സഹീര്‍ വഞ്ചിയുമായി എത്തി മുങ്ങി താഴ്ന്ന് കൊണ്ടിരുന്ന യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ യുവതി വഞ്ചിയില്‍ കയറാന്‍ കൂട്ടാക്കാതെ താന്‍ മരിക്കാന്‍ വേണ്ടി ചാടിയതാണെന്ന് പറഞ്ഞെങ്കിലും സഹീര്‍ അവരെ അനുനയിപ്പിച്ചു വഞ്ചിയില്‍ കയറ്റി കരക്കെത്തിക്കുകയായിന്നു. ഈ സമയം പാലത്തിന് മുകളില്‍ ഇരുന്ന് ചൂണ്ടയിടുകയായിന്ന അഖിലും സഹായത്തിനെത്തി ഇവരെ കരക്കെത്തിക്കുകയായിരുന്നു.
യുവതികായലിലേക്ക് ചാടുന്നത് കണ്ട് നാട്ടുകാര്‍ പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് പനങ്ങാട് പൊലിസും പാലത്തിലെത്തിയിരുന്നു. എരമല്ലൂര്‍ സ്വദേശിയായ യുവതി ഭര്‍ത്താവുമായുള്ള പിന്നക്കത്തെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. എരമല്ലൂരില്‍ നിന്നും ബസില്‍ മാടവന ജങ്ഷനില്‍ ഇറങ്ങി കുമ്പളം മാടവന പാലത്തിന് മുകളിലെത്തി താഴേക്ക് ചാടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."