HOME
DETAILS

   സ്വര്‍ണം കടത്തിയത് ആറു മാസത്തിനിടെ  പത്ത് തവണയിലധികം 

  
backup
July 08 2020 | 02:07 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%82-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%b1%e0%b5%81
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ലഗേജ് വഴി ആറു മാസത്തിനിടെ പത്തു തവണയിലധികം സ്വര്‍ണം കടത്തിയതായി സൂചന. ഇതിന് യു.എ.ഇ കോണ്‍സുലേറ്റിലെ ചില ഉന്നതരും ഇടപെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കോണ്‍സുലേറ്റിലെ സംശയമുള്ളവരെ ചോദ്യം ചെയ്യാനും ഇതുവരെ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലേക്ക് അയച്ച ലഗേജുകളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. 
നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സരിത്തും സ്വപ്ന സുരേഷും കള്ളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം. ദുബൈയില്‍ കഴിയുന്ന കൊച്ചി സ്വദേശി ഫരീദാണ് സ്വര്‍ണം അയച്ചിരുന്നതെന്നാണ് പറയുന്നത്.  നയതന്ത്ര ചാനലിലൂടെ കാര്‍ഗോ എത്തിയതിന്റെ പത്ത് എയര്‍വേ ബില്ലുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ചാര്‍ട്ടേഡ് വിമാനങ്ങളിലൊന്നിലാണ് കാര്‍ഗോ തിരുവനന്തപുരത്ത് എത്തിയത്. ഇതിനു പിന്നാലെ സംശയം തോന്നി കസ്റ്റംസ് കാര്‍ഗോ പിടിച്ചു വയ്ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വരെ തിരുവനന്തപുരം അമ്പലംമുക്കിലെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്‍ഗോ വിട്ടു തരാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. നയതന്ത്ര ബാഗേജ് ആണെന്നും പിടിച്ചെടുത്താല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതുനടക്കാതെ വന്നതോടെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് വിളിയെത്തി. പിന്നാലെ കോണ്‍സുലേറ്റ് അറ്റാഷെ തന്നെ വിമാനത്താവളത്തില്‍ നേരിട്ടെത്തി. പിടിച്ചെടുത്ത ബാഗേജ് തിരിച്ചയക്കാനുള്ള ശ്രമവും ഉണ്ടായി.  അറ്റാഷെയുടെ പേരിലാണ് കാര്‍ഗോ എത്തിയത്.  
ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണം കടത്തിയത്. കാര്‍ഗോയില്‍ ഉണ്ടായിരുന്നത് നൂഡില്‍സും ഓട്‌സും അടക്കം കേരളത്തില്‍ വളരെ എളുപ്പം ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളായിരുന്നു. ഇതോടൊപ്പം ഉണ്ടായിരുന്ന ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. എന്നാല്‍ സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും തനിക്കോ കോണ്‍സുലേറ്റിനോ ഇതിനെക്കുറിച്ച് അറിയില്ലെന്നും അറ്റാഷെ കസ്റ്റംസിന് മൊഴി നല്‍കി. 
വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സരിത്തിന്റെ സഹായം തേടിയിരുന്നു. ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ചു ധാരണ ഇല്ലാത്തതിനാല്‍ ആണ് ഇപ്രകാരം ചെയ്തതെന്നും അറ്റാഷെ പറഞ്ഞിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അറ്റാഷെ കസ്റ്റംസിനെ അറിയിച്ചു. 
കോണസുലേറ്റിലേക്ക് ഇത്തരത്തില്‍ വരുന്ന കാര്‍ഗോ ക്ലിയര്‍ ചെയ്ത് ഇറക്കുന്നത് സ്വപ്നയും സരിത്തുമാണ്. അതിനാല്‍ അറ്റാഷെയെ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നുമാണ് കസ്റ്റംസ് തീരുമാനം. അതേ സമയം, കസ്റ്റംസിന്റെ എല്ലാ അന്വേഷണങ്ങളുമായും സഹകരിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന അറിയിച്ചു. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ ആര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നയതന്ത്ര ചാനലിനെക്കുറിച്ച്  അറിയുന്നവര്‍ അത് ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 
 
സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച വിസിറ്റിങ് കാര്‍ഡ്
 
തിരുവനന്തപുരം: ഐ.ടി  വകുപ്പില്‍ കരാര്‍ ജീവനക്കാരി ആയിരുന്നിട്ടും സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്നത് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ്. ഐ.ടി സെക്രട്ടറി ശിവശങ്കറിന്റെ അറിവോടെയാണ് ഇവര്‍ സര്‍ക്കാര്‍ മുദ്രയുള്ള കാര്‍ഡ് ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. 2018ല്‍ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെത്തുന്നത്. ഐ.ടി മേഖലയില്‍ മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും ഓപ്പറേഷന്‍സ് മാനേജര്‍ എന്ന സുപ്രധാന തസ്തികയില്‍ നിയമിക്കുകയായിരുന്നു. ഇവിടെയെത്തി മാസങ്ങള്‍ക്കകം സ്‌പേസ് പാര്‍ക്ക് പ്രോജക്ട് മാനേജരായും മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫിസറായും പ്രവര്‍ത്തിച്ചു തുടങ്ങി. ഐ.ടി രംഗത്തെ കോര്‍പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്‌പേസ് പാര്‍ക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും ഇവരായിരുന്നു.  
അതിനിടെ സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നു. സ്വപ്നയുടെ സുഹൃത്തിന്റെ സ്ഥാപനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.നെടുമങ്ങാട് സ്വപ്നയുടെ സുഹൃത്തിന്റെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടകനായാണ് ശ്രീരാമകൃഷ്ണന്‍ എത്തിയത്. കൂടാതെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍  എന്നിവര്‍ പങ്കെടുത്ത പരിപാടിയിലും സ്വപ്ന നിറസാന്നിധ്യമായിരുന്നു.  
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago